ശ്രീകുമാർ മേനോൻ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി.

സംവിധായകൻ ശ്രീകുമാർ മേനോൻ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി.മഞ്ജു വാര്യരുടെ പരാതിയില്‍ രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്.സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. ഒടിയൻ സിനിമയ്ക്ക് ശേഷമുള്ള സൈബർ ആക്രമണത്തിലായിരുന്നു മഞ്ജു പരാതി നല്‍കിയിരുന്നത്.തൃശൂർ ടൗണ്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യർ നാല് വർഷത്തോളം നിലപാട് അറിയിച്ചില്ല. തുടർന്നാണ് 2019 ഒക്ടോബർ 23ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കിയത്.

Leave a Reply

spot_img

Related articles

റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ്: ജി.എസ്.ടി കണ്ടെത്തിയത് 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ്

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി സെപ്റ്റംബര്‍ 16-ന് സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ് സേവന...

ബൈക്ക് അപകടത്തിൽ ഡീക്കൻ ആഷർ ഷാജി മരിച്ചു

പന്തളം അറത്തിൽ സ്വദേശി റവ. ഡീക്കൻ ആഷർ ഷാജി ആറന്മുളയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം തിയോളജിക്കൽ സെമിനാരി...

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...