ഇരുട്ടടിയുമായി റെയിൽവേ, കൊല്ലം എറണാകുളം മെമു കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു

കൊല്ലം എറണാകുളം മെമു കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു. കോച്ചുകളുടെ എണ്ണം 12ൽ നിന്നും 8 ആയി വെട്ടിക്കുറച്ചു. തിരുവനന്തപുരം എറണാകുളം റൂട്ടിൽ യാത്രാക്ലേശം രൂക്ഷമായതിനെ തുടർന്നാണ് മെമു സർവീസ് ആരംഭിച്ചത്. മറ്റ് സർവീസുകൾക്ക് ആവശ്യമായ കോച്ചുകൾ ഇല്ലെന്ന് റെയിൽവേ അറിയിച്ചു. പുനലൂർ വരെ സർവീസ് നീട്ടുമെന്ന റെയിൽവേയുടെ വാഗ്‌ദാനവും നടപ്പായില്ല.വൈകിട്ട് 6.15ന് എറണാകുളം ജംഗ്ഷനിൽ (സൗത്ത്) നിന്നു പുറപ്പെടുന്ന കോട്ടയം വഴിയുള്ള കൊല്ലം മെമു ട്രെയിനിന്റെ കോച്ചുകളുടെ എണ്ണമാണു കഴിഞ്ഞ കുറച്ചു ദിവസമായി കുറച്ചത്. നേരത്തേ 12 കോച്ചുകളുള്ള മെമുവായിരുന്നു സർവീസ് നടത്തിയിരുന്നത്.4 ദിവസമായി 8 കോച്ചുകളുള്ള മെമുവാണു സർവീസിന് ഉപയോഗിക്കുന്നതെന്നു യാത്രക്കാർ പറയുന്നു. എറണാകുളത്തു ജോലി ചെയ്തു കോട്ടയം ഭാഗത്തേക്കു മടങ്ങുന്നവർ പ്രധാനമായും ആശ്രയിക്കുന്നത് ഈ ട്രെയിനാണ്.പഴയ പോലെ 12 കോച്ചുകളുള്ള മെമു പുനഃസ്ഥാപിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം. ഇതിനൊപ്പം ഈയിടെ അനുവദിച്ച കൊല്ലം– എറണാകുളം മെമു വൈകിട്ടു കൂടി സർവീസ് നടത്തണമെന്നും ആവശ്യമുണ്ട്

Leave a Reply

spot_img

Related articles

നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം

ഇറാൻ തടവിലാക്കിയ നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം. മൂന്നാഴ്ചത്തേക്കാണ് ഇറാൻ മോചനം അനുവദിച്ചത്മെഡിക്കല്‍ ഉപദേശ പ്രകാരം ചികിത്സക്കായാണ് നര്‍ഗീസിന്റെ അഭിഭാഷകന്‍ മുസ്തഫ...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...

രാഹുൽ മാങ്കൂട്ടത്തിലിന് നീല ട്രോളി ബാഗ് ഉപഹാരം നൽകി സ്പീക്കർ

നീലപ്പെട്ടി വിവാദം അതിജീവിച്ച് പാലക്കാട് നിന്ന് ജയിച്ച് എംഎൽഎ ആയ രാഹുൽ മാങ്കൂട്ടലിന് നീല ട്രോളി ബാഗ് ഉപഹാരം നൽകി സ്പീക്കർ എ.എൻ ഷംസീർ....

ആലത്തൂർ രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷൻ

രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിലയിരുത്തലിന്‍റെ അവസാനഘട്ടത്തില്‍...