കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. മുണ്ടക്കയം പാക്കാനം കാവനാൽ നാരായണൻ്റെ മകൾ തങ്കമ്മ (66) ആണ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്.
ഇവരുടെ മാതാവ് കുഞ്ഞു പെണ്ണ് പുലർച്ചെ മരണപ്പെട്ടിരുന്നു.
ഇതോടെ കടന്നൽ കുത്തേറ്റ് മരിച്ചവരുടെ എണ്ണം രണ്ടായി.
തങ്കമ്മയുടെ സഹോദരനും, അയൽവാസിയും അടക്കം മറ്റു രണ്ടു പേർ ചികിത്സയിലാണ്.
വനാതിർത്തിയിൽ താമസിക്കുന്ന ഇവരുടെ വീടിനോടു ചേർന്നുള്ള കുരുമുളക് വള്ളിയിൽ ഉണ്ടായിരുന്ന കടന്നൽ കൂട്ടിൽൽ നിന്നാണ് അക്രമണം ഉണ്ടായത്.