യാത്രയും പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദന്‍.ഫേസ്ബുക് കുറിപ്പിലൂടെയാണ് താന്‍ പൊതുജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചിരിക്കുന്നത്. കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളിൽ മാത്രമേ പങ്കെടുക്കുയുള്ളുവെന്നാണ് കുറിപ്പിൽ.ഏഴുവര്‍ഷം മുമ്പ് ഒരു താല്‍ക്കാലിക മറവിരോഗത്തിന് വിധേയനായിരുന്നുവെന്നും അന്നുമുതല്‍ മരുന്നു കഴിക്കുകയാണെന്നും കുറിപ്പിലുണ്ട്. അഞ്ചുദിവസമായി ആശുപത്രിയില്‍ കഴിയുകയാണെന്നും ഒക്ടോബര്‍ മാസം നിറയെ പരിപാടികളില്‍ പങ്കെടുത്തതുകൊണ്ട് സ്‌ട്രെസ് വല്ലാതെ ബാധിച്ചുവെന്നും അദ്ദേഹം പറയുന്നു.