കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്: 3 പ്രതികൾക്കും ജീവപര്യന്തം

കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസിൽ 3 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി.കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാൻ എന്നിവരാണ് ഒന്നു മുതൽ മൂന്ന് വരെ പ്രതികൾ. നാലാം പ്രതി ഷംസുദ്ദിനെ കോടതി വെറുതെ വിട്ടിരുന്നു.

എട്ട് വർഷം ജയിലിൽ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.

2016 ജൂണ്‍ 15നായിരുന്നു മുന്‍സിഫ് കോടതിക്കു സമീപം കിടന്ന തൊഴില്‍ വകുപ്പിന്റെ ഉപയോഗിക്കാത്ത ജീപ്പില്‍ ചോറ്റുപാത്രത്തില്‍ ബോംബുവച്ച് സ്‌ഫോടനം നടത്തിയത്.

അബ്ബാസ് അലി, ഷംസൂണ്‍ കരിം രാജ, ദാവൂദ് സുലൈമാന്‍, ഷംസുദ്ദീന്‍  എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

നിരോധിത സംഘടനയായ ബേസ്മൂവ്‌മെൻ്റിൻ്റെ പ്രവർത്തകരാണ് തമിഴ്‌നാട് മധുര സ്വദേശികളായ പ്രതികൾ.

നാലാം പ്രതി ഷംസുദ്ദീനെ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്.

ഇസ്രത്ത് ജഹാൻ കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിലാണ് സ്ഫോടനമെന്നായിരുന്നു പൊലീസിൻ്റെ കണ്ടെത്തൽ.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....