പാലക്കാട്ടെ പാതിരാ റെയ്ഡിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പാലക്കാട്ടെ റെയ്ഡ് മന്ത്രി എം ബി രാജേഷിന്റെ നിർദേശ പ്രകാരമെന്ന് കെ സുധാകരൻ ആരോപിച്ചു. മന്ത്രി പൊലീസിന് നേരിട്ട് നിർദേശം നൽകിയെന്നും കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ അനുവാദമുണ്ടെന്ന് രാജേഷ് പൊലീസിനോട് പറഞ്ഞു. സ്ത്രീകളെ അപമാനിച്ച പൊലീസ് നടപടി യുഡിഎഫിന് ഗുണം ചെയ്യുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. പാലക്കാട് യുഡിഎഫിന്റെ ഭൂരിപക്ഷം കൂടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പൊലീസ് കാണിച്ചത് നെറികേടാണ്. ഈ അതിക്രമം യുഡിഎഫിന് അനുകൂലമായ അവസ്ഥ ഉണ്ടാക്കും. ഈ പരിശോധനയുടെ ദുരന്തം എൽഡിഎഫ് അനുഭവിക്കും. റെയ്ഡ് നടത്തിയേ കഴിയൂ എന്ന് രാജേഷ് പൊലീസിനോട് പറഞ്ഞു. ബിന്ദുവും ഷാനിമോളും പെരുമാറിയത് ധീരതയോടെയാണെന്നും കെ സുധാകരൻ പറഞ്ഞു