തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ല, പരാതിയുമായി കുടുംബം

മലപ്പുറം തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ലെന്ന് പരാതി. തിരൂര്‍ മാങ്ങാട്ടിരി പൂകൈ സ്വദേശി ചാലിബ് പി.ബി (49)യെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മുതല്‍ കാണാതായത്. വൈകിട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയതാണ്. തിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇന്നലെ വൈകുന്നേരം 5.15ഓടെയാണ് ഇദ്ദേഹം ഓഫീസില്‍ നിന്നിറങ്ങുന്നത്. അപ്പോള്‍ വീട്ടില്‍ ബന്ധപ്പെട്ടിരുന്നു. വളാഞ്ചേരിയില്‍ ഒരു പരിശോധന നടത്താന്‍ പോകണമെന്നും വൈകുമെന്നും ഭാര്യയെ അറിയിച്ചു. രാത്രി എട്ട് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. 12 മണിയോടെ കുടുംബം പൊലീസിനെ സമീപിച്ചു.കോഴിക്കോട് പാളയം ഭാഗത്താണ് ഇദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ടവര്‍ ലൊക്കേഷന്‍ കാണിക്കുന്നത്. പിന്നീട് ഇന്ന് രാവിലെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി. മണ്ണ് മാഫിയയുമായി ബന്ധപ്പെട്ട ഇടപെടല്‍ തിരോധാനത്തിന് പിന്നില്‍ ഉണ്ടെന്ന് കുടുംബം ആരോപിച്ചു.

Leave a Reply

spot_img

Related articles

ഷൂട്ടിങ് പരീശിലകനും, ദ്രോണാചാര്യ പുരസ്ക്കാര ജേതാവുമായ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു

ഷൂട്ടിങ് പരീശിലകനും, ദ്രോണാചാര്യ പുരസ്ക്കാര ജേതാവുമായ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു. കോട്ടയം ഉഴവൂർ സ്വദേശിയാണ് പ്രൊ. സണ്ണി ജോസഫ്.85 വയസായിരുന്നു.ഉഴവൂർ മേക്കാട്ട് വീട്ടിൽ...

വിവാഹത്തിന് വധുവിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റെ മാത്രം സ്വത്ത്; ഹൈക്കോടതി

വിവാഹത്തിന് വധുവിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റെ മാത്രം സ്വത്താണെന്ന് ഹൈക്കോടതി. ഗാര്‍ഹിക പീഡന, സ്ത്രീധന പീഡന പരാതികളുടെയും വിവാഹമോചനത്തിന്റെയും ഘട്ടത്തില്‍ ഉടമസ്ഥത തെളിയിക്കാനുള്ള...

കെ.എം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ. അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എം...

ഉമ്മൻ ചാണ്ടിയുടെ ചോരയും വിയർപ്പുമാണ് വിഴിഞ്ഞം തുറമുഖം; കെ.സി. വേണുഗോപാൽ

ഉമ്മൻ ചാണ്ടിയുടെ ചോരയും വിയർപ്പുമാണ് വിഴിഞ്ഞം തുറമുഖമെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. വിഴിഞ്ഞം തുറമുഖത്തിന്റെ നാൾവഴികളിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും ഊർജവും നേതൃത്വവും കൊണ്ട്...