ജനുവരിയിൽ ബി ജെ പി ദേശീയ സംസ്ഥാന നേതൃത്വത്തിൽ മാറ്റം

ജനുവരിയിൽ ബി ജെ പി ദേശീയ സംസ്ഥാന നേതൃത്വത്തിൽ മാറ്റങ്ങൾക്ക് സാധ്യത.ആർ.എസ്.എസ്. ദേശീയതലത്തില്‍ത്തന്നെ സ്വീകരിക്കുന്ന സമീപനത്തിന്റെ ഭാഗമായാണ് സമ്പൂർണമാറ്റം. ദേശീയഅധ്യക്ഷൻ ജെ.പി. നഡ്ഡ ഒഴിയും. അടുത്തമാസത്തോടെ ആരംഭിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിലാവും കേരളമുള്‍പ്പെടെ രാജ്യത്തെ മിക്കസംസ്ഥാനങ്ങളിലെയും സംസ്ഥാന അധ്യക്ഷന്മാർ മാറുന്നത്.

മൂന്നുതവണ തുടർച്ചയായി ഭരണത്തിലെത്തിയതോടെ പലസ്ഥലങ്ങളിലും സംഘടനാസംവിധാനം ദുർബലമായതായി ആർ.എസ്.എസ്. വിലയിരുത്തുന്നു. തങ്ങളുടെ ആശയപദ്ധതിയോട് പൂർണമായി അടുത്തുനില്‍ക്കുന്നവരെയും പടലപ്പിണക്കംകൂടാതെ സംഘടനയെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നവരെയും അവരോധിക്കാനാണ് ആർ.എസ്.എസ്. ഒരുങ്ങുന്നത്.

ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് കേന്ദ്രമന്ത്രിമാരായ ശിവരാജ്സിങ് ചൗഹാൻ, ഭൂപേന്ദർ യാദവ്, പ്രതിരോധമന്ത്രിയും മുൻ പാർട്ടി അധ്യക്ഷനുമായ രാജ്നാഥ് സിങ് എന്നിവരുടെ പേരുകള്‍ ആർ.എസ്.എസ്. മുന്നോട്ടുവെച്ചേക്കും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായംകൂടി കണക്കിലെടുത്തേ തീരുമാനമുണ്ടാകൂ.

കേരളത്തില്‍ കെ. സുരേന്ദ്രനും മാറേണ്ടിവരും. സുരേന്ദ്രൻ ഉള്‍പ്പെടെയുള്ള പ്രധാനനേതാക്കള്‍ക്ക് ദേശീയതലത്തില്‍ മറ്റുചുമതലകള്‍ നല്‍കിയേക്കും.

Leave a Reply

spot_img

Related articles

കൂടുതല്‍ തെറ്റുതിരുത്തല്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സിപിഎം മാര്‍ഗരേഖയില്‍ വീണ്ടും തിരുത്തല്‍; റാലിയോടെ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം

തെറ്റുതിരുത്തൽ നിർദേശങ്ങൾ ഉൾപ്പെടുത്തി മാർഗരേഖ വീണ്ടും തിരുത്തും; റാലിയോടെ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം. പൊതുചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളാണ് ഉള്‍പ്പെടുത്തിയത്. രാത്രിയില്‍ ചേര്‍ന്ന സിപിഎം...

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് എം.വി ഗോവിന്ദൻ

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ഇത്തരം വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അത്ഭുതമില്ല. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഇല്ലെങ്കില്‍...

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...