കൊച്ചിയുടെ ജലപ്പരപ്പിലേക്ക് ചരിത്രത്തിലാദ്യമായി ഒരു വിമാനമിറങ്ങുകയാണ്. നവംബർ 10 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ബോൾഗാട്ടി കായലിലാണ് സീപ്ലെയിൻ ഇറങ്ങുക. വിമാനമിറങ്ങുന്നത് ചിത്രീകരിക്കാൻ മാധ്യമങ്ങൾക്ക് അവസരമുണ്ടായിരിക്കും.വിമാനത്തിൻ്റെ പൈലറ്റുമാർക്ക് ബോൾഗാട്ടി പാലസിൽ സ്വീകരണമൊരുക്കും
നവംബർ 11 രാവിലെ 9.30ന് വിമാനത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് അധ്യക്ഷനാകും. ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി എ മുഹമ്മദ് റിയാസ് യോഗം ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം മൂന്നാർ മാട്ടുപ്പെട്ടി ജലാശയത്തിലേക്ക് വിമാനം ഫ്ലാഗ് ഓഫ് ചെയ്യും.