വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ നാളെ വയനാട് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. നാളെ വൈകുന്നേരം അഞ്ചിന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ നോർത്ത് കാരശേരി, ആറിന് വണ്ടൂർ, 7.30ന് കാവനൂർ എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടികളിലാണ് ഡി.കെ ശിവകുമാർ പങ്കെടുക്കുക.