ലോക്സഭ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശത്തിന് രാഹുലും പ്രിയങ്കയുമെത്തും

വയനാട് ലോക്സഭ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് യു.ഡി.എഫിന്റെ ആവേശം കൊടുമുടിയിലേറ്റാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുമെത്തും. തിങ്കളാഴ്ച രാവിലെ 10.15ന് സുൽത്താൻ ബത്തേരിയിലും വൈകുന്നേരം മൂന്നിന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്ത് നിന്നും ബസ്റ്റാൻഡിലേക്കും ഇരുവരും റോഡ് ഷോ നടത്തും.

ഞായറാഴ്ച പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. ഉച്ചയ്ക്ക് 12.20ന് മാനന്തവാടി നിയോജക മണ്ഡലത്തിലെ എടവക, 12.50ന് തരുവണ, 1.30ന് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ വെന്നിയോട്, രണ്ടിന് കമ്പളക്കാട് എന്നിവിടങ്ങളിൽ സ്വീകരണങ്ങളിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും. വൈകുന്നേരം മൂന്നിന് സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ നായ്ക്കാട്ടിയിലെ കോർണർ യോഗത്തിൽ സംസാരിക്കും. 4.15ന് സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ ചുള്ളിയോട്, 5.10ന് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ വടുവഞ്ചാലിലെ മൂപ്പൈനാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങളിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.

Leave a Reply

spot_img

Related articles

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് എം.വി ഗോവിന്ദൻ

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ഇത്തരം വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അത്ഭുതമില്ല. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഇല്ലെങ്കില്‍...

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...