ട്രോളി ബാഗ് വിവാദം; നിലപാട് വ്യക്തമാക്കി എം.വി ഗോവിന്ദൻ

ട്രോളി വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ട്രോളി ബാഗ് വിഷയം ഉപേക്ഷിക്കേണ്ട വിഷയമല്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

ശരിയായി അന്വേഷിക്കേണ്ട വിഷയം തന്നെയാണതെന്ന് അദ്ദേഹം വ്യക്തമാക്കി. നീല ബാഗും ചുവന്ന ബാഗും എല്ലാം കുഴല്‍ പണ വിഷയവുമായി ബന്ധപ്പെട്ടതാണെന്നും അത് ചർച്ച ചെയ്യേണ്ടതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

പെട്ടി വിഷയം അടഞ്ഞ അധ്യായമേ അല്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അത് മണ്ഡലത്തിലെ പ്രധാന വിഷയമാണ്. ചർച്ച ചെയ്യണം. അതുള്‍പ്പടെ ജനകീയ വിഷയങ്ങള്‍ ചർച്ച ചെയ്യണം. പാർട്ടിയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും ഒറ്റ അഭിപ്രായമേ ഉള്ളൂവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. താൻ ഈ പറഞ്ഞതാണ് പാർട്ടി അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് ഉപതെരഞ്ഞെടുപ്പാണ് എല്ലാവരുടെയും ഫോക്കസ്. ഇഞ്ചോടിഞ്ച് മത്സരം എന്ന മാധ്യമഭാഷ ശരിയാകുന്നു. ഇത് ഇടത് മുന്നണിക്ക് ആവേശകരമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഇ.ശ്രീധരൻ പിടിച്ച വോട്ട് ബിജെപിക്കും ഷാഫി പറമ്പില്‍ പിടിച്ച വോട്ട് രാഹുലിനും കിട്ടാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

ആലപ്പുഴ വാഹനാപകടം; കെഎസ്ആർടിസി ഡ്രൈവറെ പ്രതിചേർത്തു

ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്.പ്രാഥമിക...

കണ്ണൂർ അഴീക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഒഡീഷ സ്വദേശി രമേഷ് ദാസാണ് മരിച്ചത്. തലയ്ക്ക് കല്ലിട്ടാണ് രമേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.അഴീക്കൽ ഹാർബറിന്...

പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളി

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിതള്ളി. കെ. എസ്....

മലകയറുന്നതിനിടെ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

ശബരിമല തീർത്ഥാടകരായ രണ്ടുപേർ മലകയറുന്നതിനിടെ മരിച്ചു. തമിഴ്നാട് സ്വദേശി ശിവാനന്ദം വിജയരംഗപിള്ള ആന്ധ്ര പ്രദേശ് സ്വദേശി അഡീഡം സന്യാസി രാജു എന്നിവരാണ് മരിച്ചത്. ഹൃദയാഘാതമാണ്...