ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി എത്തി. സര്‍ക്കാരിന്റെ വികസന പദ്ധതികളും കേന്ദ്രസര്‍ക്കാരും യുഡിഎഫും നടത്തുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്കുള്ള മറുപടിയുമാണ് പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കുവച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ എത്തിയതോടെയാണ് മുഖ്യമന്ത്രി തന്നെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ ചേലക്കരയിലെത്തിയത്. രണ്ടുദിവസമായി 6 ഇടങ്ങളില്‍ മുഖ്യമന്ത്രി പ്രവര്‍ത്തകരോട് സംസാരിക്കും.ചേലക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്, കാരന്തൂര്‍ മര്‍ക്കസില്‍ എത്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരെ സന്ദര്‍ശിച്ചു. മുമ്പ് മത്സരിച്ചപ്പോഴും അബൂബക്കര്‍ മുസ്ല്യായാരുടെ പിന്തുണ തേടിയിരുന്നതായും ചേലക്കരയില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നും യു ആര്‍ പ്രദീപ് പറഞ്ഞു.