ഉപതെരഞ്ഞെടുപ്പില്‍ പിഡിപിയുടെ പിന്തുണ എല്‍ഡിഎഫിന്; പി ജയരാജന്റെ പുസ്തകത്തിലെ മഅദനി വിമര്‍ശനം വ്യക്തിപരമെന്ന് പിഡിപിയുടെ വിലയിരുത്തല്‍

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ പിഡിപിയുടെ പിന്തുണ എല്‍ഡിഎഫിന്. എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. മതേതര ചേരിക്കൊപ്പം നില്‍ക്കുമെന്ന നിലപാടിന്റെ ഭാഗമായി എല്‍ഡിഎഫിനുള്ള പിന്തുണ തുടരുമെന്ന് പിഡിപി അറിയിച്ചു. കഴിഞ്ഞ മാസമാണ് പിഡിപി അധ്യക്ഷന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരെ പുസ്തകത്തിലൂടെ സിപിഐഎം നേതാവ് പി ജയരാജന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. മഅദനിയിലൂടെ യുവാക്കള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടുവെന്നും ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷമുളള മഅദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതില്‍ പ്രധാന പങ്കുണ്ടെന്നുമായിരുന്നു പുസ്തകത്തിലൂടെ പി ജയരാജന്‍ ആരോപിച്ചിരുന്നത്. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് പിഡിപി എല്‍ഡിഎഫിന് പിന്തുണ നല്‍കുന്ന കാര്യം പുനരാലോചിക്കാന്‍ തീരുമാനിച്ചത്. പി ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് വിലയിരുത്തിലാണ് എല്‍ഡിഎഫിന് പിന്തുണ തുടരാന്‍ പിഡിപി ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...