മേപ്പാടിയിൽ ഭക്ഷ്യവിഷബാധ; ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി കൂടി ചികിത്സ തേടി

മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ കൂടി ചികിത്സ തേടി. ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായ കുന്നമ്പറ്റയില്‍ താമസിക്കുന്ന സന ഫാത്തിമയാണ് ശാരീരിക അവശത അനുഭവപ്പെട്ടതോടെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി എത്തിയത്.നേരത്തെ വയറുവേദനയുംഛർദിയും അനുഭവപ്പെട്ട മൂന്ന് പേരില്‍ ഒരാളാണ് സന. കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ നിന്ന് ലഭിച്ച കിറ്റില്‍ അടങ്ങിയ സോയാബീന്‍ ഇവര്‍ കഴിച്ചിരുന്നു. ഇതാകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് കരുതുന്നത്.നിലവിൽ മൂവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.ദുരന്തബാധിതർക്ക് പുഴുവരിച്ച അരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് വിവാദവും സമരങ്ങളും അരങ്ങേറുന്നതിനിടെയാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. വിഷയത്തില്‍ പഞ്ചായത്ത് ഭരണസമിതിയാണ് ഉത്തരവാദികളെന്നും കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മേപ്പാടി റോഡ് ഉപരോധിച്ചു.മന്ത്രി പി പ്രസാദ് ആശുപത്രിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ചു. പഴകിയ ഭക്ഷ്യവസ്തുക്കള്‍ നല്‍കിയതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

മെസിയുടെ കേരള സന്ദര്‍ശനം: കായികവകുപ്പിന്‍റെ റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിക്കും

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെയും അർജന്റൈൻ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പ്രചാരണം നടത്തുകയും, ഒടുവില്‍ എത്തിക്കുമെന്നു പറഞ്ഞവർ കൈമലർത്തിയതുമായ സംഭവത്തില്‍ കായിക വകുപ്പ് തയാറാക്കിയ റിപ്പോർട്ട്...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; മഴ വീണ്ടും കനക്കുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു.വടക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത. ഇതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കാസര്‍കോട്...

ലഹരി കേസില്‍‌ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

ലഹരി കേസിൽ കാസർഗോഡ് അറസ്റ്റിലായ പെരുമ്പാവൂർ വലിയകുളം യൂണിറ്റിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹുസൈൻ കെ എച്ചിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി യൂത്ത്...

മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് പിണറായി വിജയൻ

ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾ...