ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നാൽപതാം ശ്രാദ്ധ ദിനത്തിൽ സംബന്ധിക്കാൻ ആകമാന സുറിയാനി ഓർത്തോഡോക്സ് സഭയുടെ പരമാധ്യക്ഷൻ അന്തോഖ്യാ പാത്രിയർക്കീസ് പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ബാവാ അടുത്ത മാസം കേരളത്തിലെത്തും.ഡിസംബർ ഒമ്പതിനാണ് ശ്രേഷ്‌ഠ ബാവയുടെ നാൽപതാം അടിയന്തരം. ഡിസംബർ ഏഴിന് ബാവ എത്തുമെന്നാണു ഇപ്പോഴത്തെ വിവരം. ഒരാഴ്ചയെങ്കിലും ഇവിടെ താമസിക്കുന്ന ബാവ സഭാ സമിതികളെ അഭിസംബോധന ചെയ്യും. സുന്നഹദോസിൽ അധ്യക്ഷം വഹിക്കും.