സീ പ്ലെയിൻ അനുവദിക്കില്ല; സി പി ഐ ആലപ്പുഴ ജില്ല സെക്രട്ടറി അഞ്ചലോസ്

സീപ്ലെയിൻ പദ്ധതി അഷ്ടമുടിയിലോ പുന്നമടക്കായലിലോ അനുവദിക്കില്ലന്ന് സി പി ഐ ആലപ്പുഴ ജില്ല സെക്രട്ടറിയും മത്സ്യത്തൊഴിലാളി നേതാവുമായ ടി ജെ ആഞ്ചലോസ്.

ഡാമിലോ മത്സ്യബന്ധനമില്ലാത്ത ജലാശയങ്ങളിലോ സീപ്ലെയിൻ പറക്കുന്നതു കൊണ്ട് വിരോധമില്ല. പക്ഷെ, ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന രീതിയിൽ സർവിസ് നടത്താൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

11 വർഷം മുമ്പ് കൊല്ലത്തും ആലപ്പുഴയിലും കൊണ്ടുവരാൻ ആലോചിച്ച പദ്ധതി മത്സ്യത്തൊഴിലാളികളുടെ എതിർപ്പിനെ തുടർന്നാണ് ഉപേക്ഷിച്ചത്. അന്നത്തെ നിലപാടിൽ മാറ്റമൊന്നുമില്ലെന്നും ടി ജെ ആഞ്ചലോസ് വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ സീ – പ്ലെയിന്‍ പദ്ധതി എതിര്‍ക്കുമെന്ന് പി പി ചിത്തരഞ്ജന്‍ എം എല്‍ എ.

മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ സീ പ്ലെയിന്‍ പദ്ധതി എതിര്‍ക്കുമെന്ന് സി ഐ ടി യു മത്സ്യത്തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജന്‍ എം എല്‍ എ.

ആലപ്പുഴയുടെ അടിയന്തരാവശ്യമല്ല സീപ്ലെയിനെന്നും, അതുകൊണ്ട് തന്നെ ജില്ലയിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും എം എല്‍ എ പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ക്ക് ദോഷകരമല്ലാത്ത വിധത്തിലാണ് പദ്ധിതിയെങ്കില്‍ അംഗീകരിക്കുമെന്നും ചിത്തരഞ്ജന്‍ പറഞ്ഞു. 

2013 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സീപ്ലെയിന്‍ പദ്ധിതിക്കെതിരെ ചിത്തരഞ്ജന്റെ നേതൃത്വത്തില്‍ സമരം ചെയ്തിരുന്നു. 

Leave a Reply

spot_img

Related articles

പ്രധാനമന്ത്രി മെയ് 2ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്യും

ചരിത്രത്തിൽ ഇടംനേടാനിരിക്കുന്ന ഒരവിസ്മരണീയ നിമിഷത്തിനാണ് മേയ് 2ന് നാട് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. മേയ് 2ന്...

കർണാടകയിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട വയനാട് സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

കർണാടകയിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട വയനാട് പുൽപ്പള്ളി സ്വദേശി മുഹമ്മദ്‌ അഷ്‌റഫിന്റെ മൃതദേഹം സംസ്കരിച്ചു. മലപ്പുറം പറപ്പൂരിലായിരുന്നു സംസ്കാരം. കഴിഞ്ഞ ഞായറാഴ്ചയാണ് ക്രിക്കറ്റ് കളിക്കിടെയുണ്ടായ...

ടിവി പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

വയനാട് കല്‍പ്പറ്റയിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കല്‍പ്പറ്റ അമ്പിലേയിരിലാണ് ടിവി കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചത്. കൈക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിദ്യാര്‍ത്ഥിയുടെ...

പോത്തൻകോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം

പോത്തൻ കോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്,...