ആലപ്പുഴയിൽ വീടുകളിൽ മോഷണം; കുറുവാ സംഘമെന്ന് സംശയം.കോമളപുരത്ത് വീടുകളിൽ കവർച്ച.പുലർച്ചെ വാതിൽ പൊളിച്ച് അകത്തുകടന്ന സംഘം വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മാല കവർന്നു.മണ്ണഞ്ചേരി പഞ്ചായത്തിലെ താമസക്കാരനായ കുഞ്ഞുമോന്റെ ഭാര്യയുടെ മാലയാണ് സംഘം മോഷ്ടിച്ചത്.ഇതിന് പുറമെ പ്രദേശത്ത് മൂന്നുവീട്ടിലും മോഷണ ശ്രമം നടന്നതായി പറയുന്നു.മോഷണത്തിന് പിന്നിൽ കുറുവാസംഘം എന്നാണ് സംശയം.മോഷണ സംഘത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.