കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്; അഖിൽ സി വർഗീസ് സ്ഥലം മാറ്റ പട്ടികയിൽ

കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് പ്രതി അഖിൽ സി വർഗീസ് സ്ഥലം മാറ്റ പട്ടികയിൽ ഇടം പിടിച്ചു. ഒളിവിൽ തുടരുന്നതിനിടെയാണ് തദ്ദേശ ജോയിൻ്റ് ഡയറക്ടർ പുറത്തിറക്കിയ പട്ടികയിൽ അഖിൽ ഉൾപ്പെട്ടത്.LSGD  ജോയിൻ്റ് ഡയറക്ടറുടെ ഉത്തരവിൻ്റെ പകർപ്പ് പുറത്ത്.6 മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്യപ്പെട്ട അഖിലിൻ്റെ സസ്പെൻഷൻകാലയളവും കഴിഞ്ഞിട്ടില്ല.2.39 കോടി തട്ടിയ ഇയാളെ  പിടികൂടാൻ  സാധിക്കാത്തിനെ തുടർന്ന്  ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസും
പുറപ്പെടുവിച്ചിരുന്നു .ഇതിനിടെയിലാണ് സ്ഥലം മാറ്റപ്പട്ടികയിൽ അഖിൽ ഉൾപ്പെട്ടത്.വൈക്കത്തു നിന്നും ചങ്ങനാശ്ശേരി നഗരസഭയിലേക്കാണ് മാറ്റം.അതേ സമയം സാങ്കേതിക നടപടി മാത്രമെന്നാണ് തദ്ദേശ വകുപ്പിൻ്റെ വിശദീകരണം.

Leave a Reply

spot_img

Related articles

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി.രാവിലെ എട്ട് മണി മുതല്‍ രണ്ട് വരെയാണ് സമയം കൂട്ടിയത്. നേരത്തേ ഇത് ഒരു മണി വരെയായിരുന്നു.ആശുപത്രി...

ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും; മന്ത്രിസഭ യോഗത്തിലും പങ്കെടുക്കും

വിവാദങ്ങള്‍ക്കിടെ ഇന്ന് രാവിലെ 10 മണിക്ക് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഗണേഷ് കുമാർ പങ്കെടുക്കും.പ്രതിപക്ഷം ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമ്പോള്‍ തുടർ നടപടികള്‍ ആലോചിച്ച്‌...

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു രാജേശ്വരിയുടെ അന്ത്യം.സംസ്‌കാരം...

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...