രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 25 ലക്ഷം രൂപ ഇലക്ഷൻ സ്ക്വാഡ് പിടികൂടി

ചെറുതുരുത്തിയിൽ രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 25 ലക്ഷം രൂപ ഇലക്ഷൻ സ്ക്വാഡ് പിടികൂടി.ചെറുതുരുത്തി കേരള കലാമണ്ഡലത്തിന് മുൻപിൽ തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയിരുന്ന വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്.ഇന്ന് രാവിലെ 9:30 യോടെയയിരുന്നു സംഭവം.KL 51- P 4500 എന്ന രജിസ്ട്രേഷൻ നമ്പറുള്ള കിയ കാറിൽ ആയിരുന്നു പണം കൊണ്ടുവന്നിരുന്നത്.രാവിലെ മുതൽ തന്നെ സ്ക്വാഡ് ഇവിടെ വാഹന പരിശോധന നടത്തിവരികയായിരുന്നു.ഇതിനിടെയാണ് ഈ വാഹനവും പരിശോധനയ്ക്കായി തടഞ്ഞത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ നിന്നും 25 ലക്ഷം രൂപ കണ്ടെടുത്തത്.ഷോർണൂർ കുളപ്പുള്ളി സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.പരിശോധനയ്ക്കിടെ പണത്തിന്റെ രേഖകൾ ഒന്നും വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് കാണിക്കാനായില്ല.ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശമാണ് ചെറുതുരുത്തി. അതുകൊണ്ടുതന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കൊണ്ടുവന്നിരുന്ന കള്ളപ്പണം ആണോ ഇത് എന്നതാണ് പ്രധാനമായും സ്‌ക്വാഡ് പരിശോധിക്കുന്നത്.നിലവിൽ വാഹനവും പണവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.അതേസമയം എറണാകുളത്തേക്ക് പർച്ചേസ് ആവശ്യങ്ങൾക്കായി കൊണ്ടുപോയിരുന്ന പണമാണ് ഇതെന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവരുടെ വിശദീകരണം.എന്നാൽ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.കാറിൽ ഉണ്ടായിരുന്നവരുടെ രാഷ്ട്രീയ പശ്ചാത്തലവും , ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടെ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പരിശോധിച്ച് വരികയാണ്.

Leave a Reply

spot_img

Related articles

കൂനമ്മാവിൽ പട്ടാപ്പകൽ മോഷണം; വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് 14 പവനും പതിനയ്യായിരം രൂപയും കവർന്നു

വീട്ടുകാർ ആശുപത്രിയിൽ പോയ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കൂനമ്മാവിൽ വൻ മോഷണം.കോട്ടുവള്ളി കൂനമ്മാവ് പള്ളിക്കടവ് റോഡിലെ ട്രാൻസ്ഫോർമറിന് സമീപം ചുള്ളിക്കാട്ട് ദേവസിയുടെ വീട്ടിലാണ് പട്ടാപകൽ കവർച്ച...

തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു

തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു.തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിൽ നടന്ന സംഭവത്തിൽ ബിഹാർ സ്വദേശിയെ പൊലീസ് അറസ്‌റ്റ്...

കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർ കടയിലെ ജീവനക്കാർക്ക് ക്രൂരമർദനം

നാദാപുരം പേരോട് കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർകടയിലെ ജീവനക്കാർക്ക് ക്രൂരമർദനം .വീല്‍ അലൈൻമെന്റ് ചെയ്യാനെത്തിയ പാറക്കടവ് സ്വദേശി അനസും സുഹൃത്തുക്കളും ചേർന്നാണ് ജീവനക്കാരെ മർദിച്ചത്....

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ വ്യാപാരിക്ക് നേരെ ആക്രമണം

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ ചെറുതോണിയില്‍ വ്യാപാരിക്ക് നേരെ ആക്രമണം.ചെറുതോണി സ്വദേശി ജിൻസ് ജോണിനെയാണ് വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ...