കേരളത്തിൽ ചൂടു കൂടുന്നു

തുലാവർഷം ദുർബലമായതോടെ സംസ്ഥാനത്തു രാത്രി, പകൽ താപനിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. വടക്കൻ കേരളത്തിലാണു ശക്തമായ ചൂട്. ഇന്നലെ കോട്ടയത്തു സാധാരണയേക്കാൾ 2.6°C താപനില കൂടുതൽ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കോട്ടയത്ത് കഴിഞ്ഞ ഒരാഴ്ചയായി പകൽ താപനില ഉയർന്നു വരുന്നു.

നവംബർ 6 : 32.6°C
നവംബർ 7: 33.5
നവംബർ 8: 33.5
നവംബർ 9: 34.0
നവംബർ 10: 34.0
നവംബർ 11: 34.3

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ കഴിഞ്ഞ 3-4 ദിവസങ്ങളിലായി സംസ്ഥാനത്തെ ഏറ്റവും യെർന്ന താപനില 35-40°c വരെ രേഖപ്പെടുത്തി.
വടക്കൻ കേരളത്തിലാണ് കൂടുതൽ വരണ്ട അന്തരീക്ഷ സ്ഥിതി. ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപപ്പെട്ട ന്യുനമർദം തമിഴ്നാട് ആന്ധ്രാ തീരത്തിനു സമീപം സ്ഥിതി ചെയ്യുന്നു. മറ്റന്നാൾ മുതൽ തുലാവർഷ മഴ ചെറുതായി സജീവമാകാൻ സാധ്യത.


Leave a Reply

spot_img

Related articles

ലഹരി കേസില്‍‌ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

ലഹരി കേസിൽ കാസർഗോഡ് അറസ്റ്റിലായ പെരുമ്പാവൂർ വലിയകുളം യൂണിറ്റിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹുസൈൻ കെ എച്ചിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി യൂത്ത്...

മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് പിണറായി വിജയൻ

ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾ...

ഗണേഷ് കുമാറിന് സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതിലുള്ള നിരാശയെന്ന് ജി സുകുമാരൻ നായർ

മുൻ മന്ത്രി ഗണേഷ് കുമാറിന് സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതിലുള്ള നിരാശയെന്ന് എൻ.എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.സ്വന്തം അച്ഛന് എതിരെ പോലും പറഞ്ഞിട്ടുള്ള...

കവണാറ്റിൻകര ടൂറിസം ജലമേള ഓഗസ്റ്റ് 27ന് ; കളിവള്ളങ്ങളുടെ രജിട്രേഷൻ ഓഗസ്റ്റ് 15 മുതൽ 23 വരെ

38-ാമത് കവണാറ്റിൻകര ടൂറിസം ജലമേള ഓഗസ്റ്റ് 27ന് നടക്കും. കളിവള്ളങ്ങളുടെ രജിട്രേഷൻ ഓഗസ്റ്റ് 15 മുതൽ 23 വരെയാണ്. ഈ ദിവസങ്ങളിൽ വൈകുന്നേരം 3...