ഗിഫ്റ്റിൽ പി.എച്ച്.ഡി. പ്രോഗ്രാം

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (ഗിഫ്റ്റ്) പി.എച്ച്.ഡി. (സോഷ്യൽ സയൻസ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (കുസാറ്റ്) അഫിലിയേഷനുള്ള പി.എച്ച്.ഡി. പ്രോഗ്രാമിന്റെ അടിസ്ഥാന യോഗ്യത ഏതെങ്കിലും സോഷ്യൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ്. ഇക്കണോമിക്സ്/ കൊമേഴ്സ് അഭിലഷണീയം. അപേക്ഷകർ ജനറൽ വിഭാഗമാണെങ്കിൽ കുറഞ്ഞത് 55 ശതമാനം മാർക്കും ഒ.ബി.സി-എൻ.സി.എൽ/ എസ്.സി/ എസ്.ടി/ ഭിന്നശേഷി/ സാമ്പത്തിക പിന്നാക്ക വിഭാഗമാണെങ്കിൽ കുറഞ്ഞത് 55 ശതമാനം മാർക്കും ഉണ്ടായിരിക്കണം. പരമാവധി എട്ട് സീറ്റിലേക്കാണ് പ്രവേശനം നടത്തുക. കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ. മറ്റ് ഫെലോഷിപ്പില്ലാത്തവർക്ക് പ്രതിമാസം 20,000 രൂപ ഫെലോഷിപ്പ് നൽകും. ആപ്ലിക്കേഷൻ ഫോമും വിശദവിവരങ്ങളും www.gift.res.in ൽ ലഭ്യമാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 29. കൂടുതൽ വിവരങ്ങൾക്ക്: 9809441328, 9940077505.

Leave a Reply

spot_img

Related articles

പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന 11വയസ്സുകാരന് തലയിൽ ചക്ക വീണു ഗുരുതര പരുക്ക്

പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരു ന്ന 11വയസ്സുകാരന് തലയിൽ ചക്ക വീണു ഗുരുതര പരുക്ക്.കോട്ടയം പാക്കിൽ- ചിങ്ങവനം റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്ത പരു ത്തുംപാറ...

കല്ലറയിലെ പായയില്‍ പൊതിഞ്ഞ മൃതദേഹം: ബന്ധുക്കളെ കണ്ടെത്തി; ദുരൂഹത നീക്കാൻ ഡിഎൻഎ പരിശോധന

ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതുകല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കാൻ ഡിഎൻഎ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ അന്വേഷണം വേണമെന്ന്...

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി ഡി സതീശൻ സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടി; KCBC മദ്യവിരുദ്ധ സമിതി

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി.ഡി.എസ്. സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടിയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഈ നയം...

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെ ലഭിച്ചു

ജില്ലാ ജനറൽ ആശുപത്രിയിൽ ശിശുക്ഷേമ സമിതി നടത്തുന്ന അമ്മത്തൊട്ടിലിൽ ആൺകുട്ടിയെ ലഭിച്ചു.രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെയാണ് ഇന്ന് പുലർച്ച നാലുമണിയോടുകൂടി ആശുപത്രി വളപ്പിലെ അമ്മത്തൊട്ടിലിൽ നിന്നും...