മുനമ്പം ഭൂമി പ്രശ്‌നത്തിൽ സർക്കാരിനെതിരെ ലത്തീൻ സഭ. ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ സർക്കാർ തീരുമാനം നീട്ടിക്കൊണ്ട് പോകുന്നു. തീരുമാനം നീണ്ടുപോകുന്നതിൽ പ്രതിഷേധം അറിയിച്ച് ആർച്ച് ബിഷപ് തോമസ് ജെ നെറ്റോ രംഗത്തെത്തി. മുഖ്യമന്ത്രി അനുഭാവപൂർവം നടത്തിയ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.പ്രശ്നം പരിഹരിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കണം. നടക്കുന്നത് മതസൗഹാര്‍ദം തകര്‍ക്കുംവിധമുള്ള ഇടപെടലുകളെന്ന് തോമസ് ജെ. നെറ്റോ പറഞ്ഞു. മുനമ്പത്ത് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.ഒരു ജനതയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണിത്. ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ വിഷയത്തില്‍ ഇടപെടാന്‍ വൈകുന്നു. നീണ്ടുപോയാല്‍ തല്‍പരകക്ഷികള്‍ക്ക് അവസരമാകുമെന്നും തോമസ് ജെ. നെറ്റോ പറഞ്ഞു.