വ്യാജ നിക്ഷേപ പദ്ധതിയിലൂടെ 200ലധികം പേരെ പറ്റിച്ച് 42 ലക്ഷം രൂപ തട്ടിയ സോഷ്യൽ മീഡിയാ താരം അറസ്റ്റിൽ. രാജസ്ഥാനിലെ അജ്മീറിലാണ് 19 കാരനായ കാഷിഫ് മിർസ എന്ന 19 കാരനാണ് അറസ്റ്റിലായത്. 13 ആഴ്ചത്തേക്ക് 99,999 രൂപ നിക്ഷേപിച്ചാൽ 1,39,999 രൂപ ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.ആദ്യമാദ്യം പണം നിക്ഷേപിച്ചവരില്‍ ചിലര്‍ക്ക് മിര്‍സ ലാഭ വിഹിതം നല്‍കി. ഇവരോട് കൂടുതല്‍പേരെ മണി ചെയിന്‍ മാതൃകയില്‍ നിക്ഷേപ പദ്ധതിയിലേക്ക് ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ചേര്‍ന്നവര്‍ക്ക് പണം കിട്ടാതായതോടെയാണ് പൊലീസില്‍ പരാതിയുമായെത്തിയത്