മുനമ്പം ഭൂസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മടങ്ങുകയായിരുന്ന 75 കാരൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്ക് മുൻപിൽ കുഴഞ്ഞുവീണ് മരിച്ചു. പെരിഞ്ഞനം വെസ്റ്റ് ആറാട്ടുകടവ് തറയിൽ ബാലൻ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം.പട്ടയം ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടായിട്ടും ഭൂമിക്ക് റവന്യൂ അവകാശങ്ങൾ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ആരോപിച്ച് നിയമപോരാട്ടം നടത്തിവരുന്നയാളാണ് ബാലൻ. പ്രദേശത്തെ കിടപ്പാടത്തിന് വഖഫ് ഭൂമിയെന്ന കാരണം പറഞ്ഞ് കരമൊടുക്കൽ ഉൾപ്പെടെ റവന്യൂ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ ഏറാനാളായി നിയമപോരാട്ടത്തിലാണ് ബാലനടക്കമുള്ളവര്‍.പ്രദേശത്ത് സമാനപ്രശ്നം നേരിടുന്നവരുടെ ഇരുപതംഗ സംഘമാണ് തിങ്കളാഴ്ച വൈകിട്ട് നാലോടെ മുനമ്പം സമരപ്പന്തലിലെത്തിയത്. മുനമ്പത്തുനിന്ന് മടങ്ങുന്ന വഴി കൊടുങ്ങല്ലൂരിൽ ഇറങ്ങിയപ്പോഴാണ് ബാലൻ കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല