പരസ്യമായി ഖുറാന്‍ കത്തിച്ച് വിദ്വേഷ പ്രസംഗം നടത്തിയ തീവ്രവലതുപക്ഷ നേതാവിന് സ്വീഡനില്‍ നാലുമാസം തടവ്

മുസ്ലീങ്ങള്‍ക്കെതിരെ വംശീയാധിക്ഷേപവും വിദ്വേഷപ്രചരണവും നടത്തിയ കേസില്‍ സ്വീഡനിലെ തീവ്ര വലതുപക്ഷ നേതാവായ റാസ്മസ് പലുദാന് സ്വീഡിഷ് കോടതി നാലുമാസം തടവുശിക്ഷ വിധിച്ചു. ഡാനിഷ് രാഷ്ട്രീയപാര്‍ട്ടിയായ സ്ട്രാം കുര്‍സ്(ഹാര്‍ഡ് ലൈന്‍) നയിക്കുന്നത് റാസ്മസ് പലുദാന്‍ ആണ്. 2022ല്‍ നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഇദ്ദേഹം വിദ്വേഷ പ്രചരണം നടത്തിയത്.വിശുദ്ധ ഖുറാന്‍ കത്തിക്കുകയും മുസ്ലീങ്ങള്‍ക്കും അറബ് വംശജര്‍ക്കും ആഫ്രിക്കന്‍ വംശജര്‍ക്കുമെതിരെ വിദ്വേഷപ്രചരണം നടത്തുകയും ചെയ്യുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കണക്കാകാനാകില്ലെന്ന് മാല്‍മോ ജില്ലാ കോടതി കണ്ടെത്തി. മതങ്ങളെ വിമര്‍ശിക്കുന്നത് അനുവദനീയമാണ്. എന്നാല്‍ ഒരു സമൂഹത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള വിമര്‍ശനം അംഗീകരിക്കാനാകില്ലെന്ന് ചീഫ് കൗണ്‍സിലര്‍ നിക്ലാസ് സോഡര്‍ബെര്‍ഗ് അഭിപ്രായപ്പെട്ടു

Leave a Reply

spot_img

Related articles

കൊളംബിയയില്‍ നാശം വിതച്ച ഭൂകമ്പത്തില്‍ മരണം 250 ആയി

കൊളംബിയയില്‍ നാശം വിതച്ച ഭൂകമ്പത്തില്‍ മരണം 250 ആയി .മൂവായിരത്തിലേറെ പേരെ കാണാതായി.റിക്ടർ സ്കെയിയില്‍ 7.4 രേഖപ്പെടുത്തിയ ഭൂകന്പം തിങ്കളാഴ്ച രാവിലെ പടിഞ്ഞാറൻ കൊളംബിയയിലാണ്...

കൊളംബിയയിലെ ചോക്കോ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനം : 111 മരണം

കൊളംബിയയിലെ ചോക്കോ പ്രവിശ്യയിലുണ്ടായ റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 111 പേർ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ദുരന്ത നിവാരണ പ്രവർത്തനങ്ങളും...

വീണ്ടും യുദ്ധഭീഷണിയുമായി ട്രംപ്

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. തവിടുപൊടിയാക്കുമെന്നും...

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം .ആമസോൺ ഡേറ്റ സെന്ററിനു നേരെ ആക്രമണം നടത്തിയതായി ഇറാൻ റവലൂഷനറി ഗാർഡ് അറിയിച്ചു. എന്നാൽ, ആമസോണോ,...