മീനച്ചിലാറ്റിൽ പാലത്തിന്റെ തൂണുകളിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കി തുടങ്ങി

മനച്ചിലാറ്റിൽ കോട്ടയം താഴത്തങ്ങാടി പാലത്തിന്റെ തൂണുകളിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളാണ് നീക്കം ചെയ്ത് തുടങ്ങിയിരിക്കുന്നത്.പതിനാറാം തീയതി നടക്കുന്ന താഴത്തങ്ങാടി വള്ളംകളിക്ക് മുന്നോടിയായാണ് ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ആറ്റിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്.ഒപ്പം ആറ്റിൽ അടിഞ്ഞുകൂടിയ എക്കലും ജെ സി ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നുണ്ട്.

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ പാലത്തിന്റെ തൂണുകളിൽ മാസങ്ങളായി അടിഞ്ഞുകൂടി കിടക്കുകയാണ്. ഇത് നീക്കം ചെയ്ത് ആറ്റിലെ ഒഴുക്ക് സുഗമമാക്കണമെന്ന് നാട്ടുകാർ നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.നടപടി ഉണ്ടാക്കാത്തത് നാട്ടുകാരിൽ പ്രതിഷേധത്തിനനും ഇടയാക്കിയിരുന്നു.തുടർന്ന് മാലിന്യം നീക്കം ചെയ്യുന്നില്ലന്ന് ചൂണ്ടിക്കാട്ടി എ സി വി ന്യൂസ്‌ അടക്കം വാർത്തയും റിപ്പോർട്ട് ചെയ്തിരുന്നു.

Leave a Reply

spot_img

Related articles

കോട്ടയംകാരുടെ ശ്രദ്ധയ്ക്ക്.. പുറത്തിറങ്ങുമ്പോൾ കൈയ്യിൽ കുട കരുതാൻ മറക്കേണ്ട

വേനൽ വെയിലിൽ കോട്ടയം ജില്ല ചുട്ടുപൊള്ളുന്നു. കാലാവസ്ഥാ വകുപ്പിൻ്റെ ഔദ്യോഗിക കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില കോട്ടയത്ത് ( 38.2°c)...

വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചങ്ങനാശ്ശേരി കുരിശുംമൂട് മഠത്തിച്ചിറ ടി.എം. ആന്‍റണിയുടെ ഭാര്യ (കോട്ടയം എആര്‍ ക്യാമ്ബ് ഡോഗ് സ്‌ക്വാഡ് എസ്‌ഐ) ഭാര്യ...

വൈറ്റിലയിലെ ആര്‍മി ഫ്ലാറ്റ് പൊളിക്കുക മരട് മാതൃകയില്‍

വൈറ്റിലയിലെ ആര്‍മി ഫ്ലാറ്റ് പൊളിക്കുക മരട് മാതൃകയില്‍. മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കിയ കമ്ബനി പ്രതിനിധികള്‍ ഈ മാസം 14 ന് സ്ഥലം സന്ദര്‍ശിക്കും....

കഴകം തസ്തികയിലേക്ക് ഇനി താന്‍ ഇല്ല; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം നേരിട്ട ബാലു

കഴകം തസ്തികയിലേക്ക് ഇല്ലായെന്നും താന്‍ കാരണം ക്ഷേത്രത്തില്‍ ഒരു പ്രശ്‌നം വേണ്ടായെന്നും ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം നേരിട്ട ബാലു. ആ തസ്‌കികയിലേക്ക്...