‘മുനമ്പം വിഷയം, സർക്കാർ തീരുമാനത്തിന്റെ ഗുണം പങ്കിടാൻ കോൺഗ്രസും ലീഗും ഉണ്ടാകും’: കെ ടി ജലീൽ

മുനമ്പം വിഷയം കോടതി പരിഹരിക്കട്ടെ എന്ന് കെ ടി ജലീൽ എംഎൽഎ. സർക്കാർ എന്ത് തീരുമാനം എടുത്താലും തല്പര കക്ഷികൾ വിവാദമാക്കും. സർക്കാർ തീരുമാനത്തിന്റെ ഗുണം പങ്കിടാൻ കോൺഗ്രസും ലീഗും ഉണ്ടാകും.ബിജെപി കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കും. പാവപ്പെട്ടവരും ,ഭൂമി കയ്യേറി വാടകക്ക് കൊടുക്കുന്ന ഇടത്തരം സമ്പന്നരും ,വൻകിട കയ്യേറ്റ മാഫിയയും ആണ് മുമ്പത്തെ ഭൂമി കൈവശം വെച്ചത് എന്നും കെടി ജലീൽ പറഞ്ഞു.അതേസമയം മുനമ്പം വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാര്‍ ശ്രമം അപലപനീയമാണെന്ന് ഡിവൈഎഫ്ഐ അറിയിച്ചു . മുനമ്പത്തെ അറുന്നൂറോളം കുടുംബങ്ങളും വഖഫ് ഭൂമി സംരക്ഷണ സമിതിയും തമ്മിലുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.സങ്കീര്‍ണമായ നിയമപ്രശ്‌നമുള്ള വിഷയത്തില്‍ ശ്രദ്ധയോടെയുള്ള ഇടപെടലും പരിഹാരവുമാണ് ആവശ്യം. വൈണ്ടപ്പിനിലെയും മുനമ്പത്തെയും ജനങ്ങളുടെ വീടും സ്വത്തും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഷയം സമാധാനചര്‍ച്ചയിലൂടെയും സമവായത്തിലൂടെയെ പരിഹരിക്കാനാകൂവെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു

Leave a Reply

spot_img

Related articles

കേരള ഹൈക്കോടതിയിൽ ബോംബ് ഭീഷണി സന്ദേശം

ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് ഇമെയിലിൽ ബോംബ് ഭീഷണി സന്ദേശമെത്തിയത്....

അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ നിയമനം

അഴിക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ് അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ എന്നീ ഒഴിവുകളിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിരമിച്ച...

കുട്ടികളുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണം : ഡോ. ആർ ബിന്ദു

കുട്ടികളുടെ ഊർജത്തെ ശരിയായ ദിശയിലേക്ക് വഴി തിരിച്ചു വിടാൻ കഴിയണമെന്നും അതിനായി അവരുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ...

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ.കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ...