ശബരിമല വിശുദ്ധിസേനയുടെ പ്രവര്‍ത്തനം വിലമതിക്കാനാകാത്തത്: മന്ത്രി കെ രാജന്‍

ശബരിമലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സേവനം വിലമതിക്കാനാകാത്തതെന്ന് റവന്യു വകുപ്പു മന്ത്രി കെ രാജന്‍. കേരള സര്‍ക്കാര്‍ ആതിഥേയരെന്ന നിലയിലാണ് വിശുദ്ധിസേനയെ പരിഗണിക്കുന്നത്. ശബരിമലയില്‍ ശുചിത്വം ഉറപ്പാക്കാന്‍ 24 മണിക്കൂറും ഇവര്‍ പരിശ്രമിക്കുന്നു. ശബരിമല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തമിഴ്‌നാടില്‍ നിന്നും 1000 ത്തോളം ശുചീകരണ ജീവനക്കാരാണ് ശബരിമലയിലുള്ളത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളിലാണ് പ്രവര്‍ത്തനം. 300 ഓളം വിശുദ്ധിസേന സന്നിധാനത്തുണ്ട്. ഇവര്‍ക്കുള്ള യൂണിഫോം വിതരണം മന്ത്രി നിര്‍വഹിച്ചു. സന്നിധാനത്തുള്ള അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മന്ത്രി നടത്തി. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം. ഡ്യൂട്ടി മജിസ്‌ട്രേറ്റും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റും ഉള്‍പ്പെടെ 299 പേര്‍ സന്നിധാനത്തും 144 പേര്‍ പമ്പയിലും 160 പേര്‍ നിലയ്ക്കലുമുണ്ടാകും. ജില്ലാ കലക്ടര്‍ എസ് പ്രേം ക്യഷ്ണന്‍, ശബരിമല എ.ഡി.എം അരുണ്‍. എസ് നായര്‍, അടൂര്‍ ആര്‍.ഡി.ഒ ബി രാധാക്യഷ്ണന്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, റാന്നി-പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴയിൽ വീണ്ടും പാമ്പുകടിയേറ്റ് മരണം. കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിൻ്റെ ഭാര്യ ഇന്ദിര(65) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ...

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്‌ജി

അഭിഭാഷക എ കെ പ്രീതയെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ച് വിജ്ഞാപനം ഇറക്കി. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. അഡീഷണല്‍ ജഡ്ജിയായി...

ചെങ്ങന്നൂരിൽ മോട്ടോർ വാഹന അദാലത്ത് 27 മുതൽ

മോട്ടോർ വാഹന നിയമലംഘനങ്ങൾ തീർപ്പാക്കാൻ ചെങ്ങന്നൂർ സബ് ആർ.റ്റി ഓഫീസിൽ 27 മുതൽ 30 വരെ (രാവിലെ 10 മണി മുതൽ വൈകിട്ട് 5...

രണ്ടു ദിവസം കൂടി ഉഷ്ണതരംഗത്തിനു സാധ്യത

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ രണ്ടു ദിവസം കൂടി ഉഷ്ണതരംഗത്തിനു സമാനമായ സാഹചര്യത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്നും നാളെയും പാലക്കാട് ജില്ലയിലെ...