ദേശീയപാതയില്‍ നീണ്ടകരയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.നീണ്ടകര ഹാർബറിലെ തൊഴിലാളി കുണ്ടറ പേരയം പടപ്പക്കര എള്ളുവിള വീട്ടില്‍ ജസ്റ്റിന്‍റെ മകന്‍ അജയ് (27) ആണ് മരിച്ചത്.ഇയാള്‍ക്കൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്ത കരിത്തുറ സ്വദേശി ജെറിയെ പരിക്കുകളോടെ കൊല്ലം ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ പിക്കപ്പ് വാൻ ഇടിച്ചാണ് അപകടമുണ്ടായത്. അജയിയെ തൊട്ടടുത്തുള്ള നീണ്ടകര താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റല്‍ മോർച്ചറിയിലേക്ക് മാറ്റി. ചവറ പൊലീസ് കേസെടുത്തു.