തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിന് ശനിയാഴ്ച തുടക്കം

മധ്യ തിരുവിതാംകൂറിലെ പ്രാചീന വ്യാപാര വാണിജ്യ മേളയായ മല്ലപ്പള്ളി തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിന് ശനിയാഴ്ച തുടക്കമാകും. രാവിലെ 8.30ന് ചരൽക്കുന്ന് മയിലാടും പാറ മഹാദേവർ ക്ഷേത്രത്തിൽ നിന്ന് നവ ധാന്യഘോഷയാത്ര തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരും. പ്രസിഡന്റ്‌ സി എസ് അനീഷ്‌കുമാർ,സെക്രട്ടറി കെ ആർ രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ധാന്യം എഴുന്നള്ളത്ത്‌ എത്തുന്നത്.

തുടർന്ന് രാവിലെ 9ന് കൊടിമരചുവട്ടിലെ വെള്ളി പരമ്പിൽ കേരള പുലയർ മഹാസഭ സംസ്ഥാന സെക്രട്ടറി തുറവൂർ സുരേഷ് ധാന്യസമർപ്പണം നടത്തും.വൃശ്ചിക വാണിഭമേളയുടെ ഉത്ഘാടനം കർഷകശ്രീ അവാർഡ് ജേതാവായ നടൻ കൃഷ്ണപ്രസാദ് നിർവഹിക്കും.പാരമ്പര്യ അവകാശികൾ കരിംകോഴിയെ പറത്തലും വിളിച്ചു ചൊല്ലി പ്രാർഥനയും നടത്തും.മേൽശാന്തി മനോജ്‌ നാരായണൻ നമ്പൂതിരി ഭദ്രദീപം പകരും.ഉപദേശക സമിതി പ്രസിഡന്റ്‌ പി ജി സതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ സെക്രട്ടറി അഖിൽ എസ് നായർ, ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ കെ വന്ദന,വാർഡ് മെമ്പർ ശ്രീജാ ടി നായർ തുടങ്ങിയവർ പങ്കെടുക്കും.41ദിവസം നീണ്ടുനിൽക്കുന്ന കളമെഴുതി പാട്ടിനും ക്ഷേത്രത്തിൽ ഇതോടെ തുടക്കമാകും.

ഡിസംബർ ഒന്ന് വരെ നടക്കുന്ന മേള ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചുമതലയിലാണ് നടത്തുന്നത്.ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പ് തുടക്കം കുറിച്ച ആചാരമാണ് മേളയായി പരിണമിച്ചത്. ക്ഷേത്ര പ്രവേശനം നിഷേധിക്കപ്പെട്ട ഹൈന്ദവ സമൂഹം വൃശ്ചികം ഒന്നിന് ക്ഷേത്രത്തിന് മുന്നിലെ ആൽമരചുവട്ടിൽ പണി ആയുധങ്ങൾ, കാർഷിക വിഭവങ്ങൾ, എന്നിവ എല്ലാം കാഴ്ച വച്ചു. അരയ സമൂഹം ഉണക്ക സ്രാവിനെയാണ് എത്തിച്ചത്. ഇത് ലേലം ചെയ്തു വാങ്ങാൻ നിരവധി ആളുകൾ എത്തിയതോടെ ക്ഷേത്രാചാരം വലിയ വ്യാപാര മേളയായി മാറി.. ഉണക്ക സ്രാവ് ഇന്നും മേളയിൽ പ്രാധാനഇനം തന്നെ.കാർഷിക ഉത്പന്നങ്ങൾ, പണി ആയുധങ്ങൾ, ഫർണീച്ചർ, കല്ല് കൊണ്ടുള്ള അടുക്കള ഉപകരണങ്ങൾ, വസ്ത്രം, ചെരുപ്പ്, പൂച്ചെടികൾ അടക്കം ഉപ്പ് തൊട്ട് കർപ്പൂരം വരെ മേളയിൽ ലഭ്യമാണ്.

Leave a Reply

spot_img

Related articles

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...

അതിതീവ്രമഴ, അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍- പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

ഐപിഎസ് ഓഫീസറായി ആദ്യമായി ചാർജെടുക്കാനുള്ള യാത്രയ്ക്കിടെ 26 കാരനായ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ ദാരുണാന്ത്യം

2023 ഐപിഎസ് ബാച്ചിലെ കർണാടക കേഡർ ഉദ്യോഗസ്ഥനായ ഹർഷ് ബർദൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ട് കർണാടകയിലെ ഹാസനിൽ വച്ചാണ് അപകടം ഉണ്ടായത്.അടുത്തിടെയാണ്...