ചൂതാട്ട മാഫിയ സംഘത്തിന്റെ ഭീഷണി; യുവാവ് ആത്മഹത്യ ചെയ്‌തു

കോഴിക്കോട് താമരശ്ശേരിയില്‍ ചൂതാട്ട മാഫിയ സംഘത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍.താമരശ്ശേരിയിലെ ലോട്ടറികട ജീവനക്കാരനായ കേടാവുർ സ്വദേശി അനന്തു ( 20 ) ആണ് മരിച്ചത്.

അനന്തുന് എഴുത്ത് ലോട്ടറി ചൂതാട്ട മാഫിയയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി സംശയമുണ്ട്. ബാധ്യത തീർക്കാത്തതിനെത്തുടർന്ന് നിരന്തരം ഭീഷണി നേരിട്ടിരുന്നതായി അനന്തുവിന്റെ കുടുംബം പറഞ്ഞു. ആത്മഹത്യ അല്ലാതെ മറ്റൊരു വഴി ഇല്ലെന്ന് അനന്തു സൂചിപ്പിച്ചിരുന്നെന്നും കുടുംബം പറയുന്നു.

അനന്തുവിനെ മരണത്തിനു പിന്നാലെ ആത്മഹത്യ കുറുപ്പ് കണ്ടെത്തിയിട്ടുണ്ട്. ” അമ്മ എന്നോട് ക്ഷമിക്കണം, അപ്പാ എല്ലാരേം നോക്കണേ ഇവിടെ ജീവിക്കാൻ ആവുന്നില്ല . മറ്റൊരു ജന്മത്തില്‍ നമുക്ക് എല്ലാവർക്കും ഒരുമിച്ച്‌ ജീവിക്കാം …” എന്നെഴുതിയ ആത്മഹത്യ കുറുപ്പാണ് കണ്ടെത്തിയിട്ടുള്ളത്.സംഭവത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...