കേരളത്തിൽ നിന്ന് കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് റെയിൽവേ പ്രത്യേക കോച്ച് അനുവദിക്കണം: മന്ത്രി വി അബ്ദുറഹ്മാൻ

കേരളത്തിൽനിന്ന് ദേശീയ മത്സരങ്ങൾക്ക് പോകുന്ന കായികതാരങ്ങൾക്ക് ട്രെയിനുകളിൽ പ്രത്യേക കോച്ച് അനുവദിക്കണമെന്ന് കായിക മന്ത്രി അബ്ദുറഹ്മാൻ. ആവശ്യമുന്നയിച്ച് റെയിൽവേ ബോർഡ് ചെയർമാന് കത്തയച്ചു. ബാഡ്മിന്റൺ താരങ്ങൾക്ക് ട്രെയിൻ ടിക്കറ്റ് കിട്ടാത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.റെയിൽവേ മന്ത്രി അടിയന്തിരമായി ഇടപെടണമെന്നും കത്തിൽ വ്യക്തമാക്കുന്നു.നിലവിൽ ദേശീയ മത്സരങ്ങൾക്ക് പോകുന്ന കായിക താരങ്ങൾ ട്രെയിൻ യാത്രയ്ക്ക് ഏറെ പ്രയാസപ്പെടുകയാണ്. എമർജൻസി ക്വാട്ടയിൽ അപേക്ഷ നൽകിയാലും മുഴുവൻ പേർക്കും റിസർവേഷൻ ലഭിക്കാത്ത നിലയുണ്ട്. ദേശീയ മത്സരങ്ങളുടെ ഷെഡ്യൂൾ നേരത്തേ നിശ്ചയിക്കാൻ കഴിയാറില്ല. അതുകൊണ്ടു തന്നെ നേരത്തേ റിസർവേഷൻ നടത്താൻ സാധിക്കുന്നില്ല. അടിയന്തിര സാഹചര്യങ്ങളിൽ കായികതാരങ്ങൾക്ക് യാത്രയ്ക്ക് പ്രത്യേക കോച്ച് അനുവദിക്കുകയും എമർജൻസി ക്വാട്ടയിൽ പരമാവധി റിസർവേഷൻ ലഭ്യമാക്കുകയും വേണം. ഇക്കാര്യത്തിൽ റെയിൽവേ അടിയന്തിരമായി ഇടപെടണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.അതേസമയം, കേരള സ്കൂൾ ബാഡ്മിന്റൺ ടീമിന് ഭോപാലിലേക്കുള്ള യാത്രയ്ക്കായി ടിക്കറ്റ് ലഭിക്കാത്ത സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടു. റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്ക് തുടർ യാത്രയ്ക്കായി പകരം സംവിധാനം ഒരുക്കി നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ നടക്കുകയാണെന്നും വകുപ്പ് കൂട്ടിച്ചേർത്തു

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...