മുനമ്പം പ്രശ്‌നപരിഹാരത്തിനു സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയാറാകണമെന്നു എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. മുനമ്പം നിവാസികളുടെ പ്രശ്‌നത്തെ പരിഹരിക്കുന്നതിനുപകരം വിഷയത്തില്‍ വര്‍ഗീയത ചാലിച്ചു രാഷ്ട്രീയമുതലെടുപ്പിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതു നിര്‍ഭാഗ്യകരമാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനമ്പം നിവാസികള്‍ക്കു ഐക്യദാര്‍ഢ്യംപ്രഖ്യാപിച്ചു കോട്ടയം നഗരത്തില്‍ നടന്ന മുനമ്പം ജ്വാലാ പ്രയാണത്തില്‍ തിരിതെളിയിച്ചു ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പവിത്രമായ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്ന കേരള മണ്ണില്‍ വര്‍ഗീയത വിളമ്പാനുള്ള നീക്കത്തിനെതിരേ സര്‍ക്കാര്‍ ജാഗ്രത പാലിക്കണം. പരമ്പരാഗതമായും നിയമപരമായും മുനമ്പം നിവാസികള്‍ സ്വന്തമാക്കിയിരിക്കുന്ന ഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് മുനമ്പം സന്ദര്‍ശിച്ചതിനെതുടര്‍ന്നാണ് കോട്ടയത്തും പാര്‍ട്ടി ഐക്യദാര്‍ഢ്യറാലി നടത്തിയത്.പാര്‍ട്ടി ഓഫീസില്‍നിന്നും ഗാന്ധിജിയുടെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള യാത്ര ഗാന്ധിസ്‌ക്വയറില്‍ എത്തിയപ്പോള്‍ പ്രത്യേകം തയാറാക്കിയ പീഠത്തില്‍ തിരി തെളിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്‌സണ്‍ ജോസഫ് ഒഴുകയില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സെക്രട്ടറി ജനറല്‍ അഡ്വ ജോയ് എബ്രഹാം എക്‌സ് എംപി മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ചെയര്‍മാന്‍ അഡ്വ ഫ്രാന്‍സിസ് ജോര്‍ജ് എംപി, കെ എഫ് വര്‍ഗീസ്, തോമസ് കണ്ണന്തറ, മാഞ്ഞൂര്‍ മോഹന്‍കുമാര്‍,പ്രിന്‍സ് ലൂക്കോസ്, വി ജെ ലാലി, പി സി മാത്യു, എ.കെ. ജോസഫ്,സന്തോഷ് കാവുകാട്ട്,ബിനു ചെങ്ങളം, ചെറിയാന്‍ ചാക്കോ,, അജിത്ത് മുതിരമല, സി.ഡി.വല്‍സപ്പന്‍, സി.വി.തോമസുകുട്ടി, എബി പൊന്നാട്ട്, ജേക്കബ് കുര്യാക്കോസ് ജോര്‍ജുകുട്ടി മാപ്പിളശ്ശേരി അനില്‍ തയ്യില്‍,പ്രമോദ് കൃഷ്ണന്‍,പി.റ്റി,തങ്കച്ചന്‍ മണ്ണുശേരി,ജോസ് പാരിപ്പള്ളി, കുഞ്ഞുമോന്‍ ഒഴുകയില്‍,സെബാസ്റ്റ്യന്‍ കോച്ചേരി,സച്ചിന്‍ സാജന്‍ ഫ്രാന്‍സിസ്, ജോസ് വഞ്ചിപ്പുര,മനീഷ് ജോസ്, ഷൈജി ഓട്ടപ്പള്ളി, ജോസി ചക്കാല, വര്‍ഗീസ് വാരിക്കാട്ട്, കെ.ഓ. തോമസ്, ബിനോയ് ഉതുപ്പാന്‍ ഡോ. ജോബിന്‍ എസ് കൊട്ടാരം,സബീഷ്,നെടുംപറമ്പില്‍, ജെസി തറയില്‍,ജോണ്‍ ജോസഫ്,ജോളി എട്ടുപറ, ജോസ് പാറേട്ട്, ജോസ് പടിഞ്ഞാത്ത്, ജോര്‍ജ് ജോസഫ്,ബാബു മുകാല, ജോസ് വടക്കേക്കര,മുടക്കനാട്,ജോസഫ് ബോനിഫൈസ്, സി കെ ജയിംസ്, മരിയ ഗൊരാത്തി, സിബി നല്ലന്‍ കുഴിയില്‍, മോന്‍ ഇരുപ്പക്കാട്ട്, ഷിജു പാറയിടുക്കില്‍. എന്നിവര്‍ പ്രസംഗിച്ചു.