നീലേശ്വരം തേര്‍വയല്‍ സ്വദേശി മകം വീട്ടില്‍ പത്മനാഭന്‍ (75) ആണ് ഇന്ന് മരിച്ചത്. പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പത്മനാഭന്‍. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കിണാവൂര്‍ സ്വദേശി രജിത്ത്(28) കഴിഞ്ഞദിവസം മരിച്ചിരുന്നു. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ്, കരിന്തളം കൊല്ലമ്ബാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റുള്ളവര്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തില്‍ പൊള്ളലേറ്റ നൂറോളം പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 30 ഓളം പേര്‍ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.