പി.വി അൻവറിനെതിരേ ക്രിമിനല്‍ അപകീർത്തിക്കേസ് ഫയല്‍ ചെയ്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി. അഡ്വ കെ. വിശ്വൻ മുഖേനയാണ് ശശി ഹർജി സമർപ്പിച്ചത്.
എഡിഎം നവീൻ ബാബുവിന്‍റെ മരണം, ഇ.പി.ജയരാജന്‍റെ ആത്മകഥാ വിവാദം എന്നിവയ്ക്കെല്ലാം പിന്നില്‍ ശശി ആണെന്ന് കഴിഞ്ഞ ദിവസം അൻവർ പ്രസംഗിച്ചിരുന്നു. ഈ ആരോപണങ്ങളില്‍ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും മറ്റ് ആരോപണങ്ങളില്‍ തലശേരിയിലുമായാണ് കേസ് ഫയല്‍ ചെയ്തത്.
സ്വർണക്കടത്ത്, ലൈംഗികാതിക്രമം,ആർഎസ്‌എസ് ബന്ധം തുടങ്ങി പല സമയങ്ങളിലായി പി.ശശിക്കെതിരെ അൻവർ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ പിൻവലിച്ച് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ശശി അയച്ച വക്കീല്‍ നോട്ടീസ് അൻവറിന് അയച്ചിരുന്നു.അതിന് മറുപടി നല്‍കാത്തതിനെ തുടർന്ന് അൻവറിനെതിരെ ശശി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്.