പാലക്കാട്ടെ വ്യാജ വോട്ടർമാരുടെ വിഷയം ആദ്യം ഉന്നയിച്ചത് കോണ്‍ഗ്രസ് ആണെണ് യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍. കോൺഗ്രസ് ഒക്ടോബറിൽ പരാതി നൽകി.സിപിഎമ്മും ബിജെപിയും എന്തിനാണ് പാലക്കട്ടെ ജനങ്ങളെ ഭയക്കുന്നതെന്നായിരുന്നു രാഹുലിന്റെ ചോദ്യം. വോട്ടർപട്ടിക ശുദ്ധീകരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നും രാഹുല്‍ പറഞ്ഞു.
രാഹുലിൻ്റെ വാക്കുകളിലേക്ക്:
“കോണ്‍ഗ്രസ് ആണ് വ്യാജ വോട്ടർ വിഷയത്തില്‍ നിസഹായരായി നില്‍ക്കുന്ന പാർട്ടി. ഒക്ടോബറില്‍ ഞങ്ങള്‍ പരാതി നല്‍കിയതാണ്. വോട്ടർ പട്ടികയിലെ ആളുകളുടെ പേര് ബിഎല്‍ഒ അല്ലേ വേരിഫൈ ചെയ്യുന്നത്. സംസ്ഥാന സർക്കാർ നിയോഗിക്കുന്നയാളല്ലേ ബിഎല്‍ഒ. അതായത് സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥർ. ഇടതുപക്ഷ സമീപനമുള്ള ആളുകളെയാണ് പരമാവധി ബിഎല്‍ഒമാരായി പരിഗണിക്കുക. അവരെ എങ്ങനെയാണ് ഞങ്ങള്‍ സ്വാധീനിക്കുന്നത്. ഒരു മാധ്യമസ്ഥാപനം വാർത്ത പുറത്തു വിട്ടപ്പോള്‍ അതിന് പുറകെ കൂടിയിരിക്കുകയാണ് സിപിഎം. ആദ്യം പരാതി നല്‍കിയത് ഞങ്ങളാണ്”.