മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത; നിലപാട് കടുപ്പിച്ച് ‘സുപ്രഭാത’ത്തില്‍ ലേഖനം.മുഖപത്രമായ സുപ്രഭാതത്തിലെ ‘വഖഫ് ഭൂമി അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് ഉള്ളതല്ല’ എന്ന ലേഖനത്തിലൂടെയാണ് ഭൂമിയിന്മേലുള്ള നിലപാട് സമസ്ത കടുപ്പിച്ചത്.
ചില രാഷ്ട്രീയ നേതാക്കള്‍ എന്തടിസ്ഥാനത്തിലാണ് ഇത് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കുന്നത് എന്ന് ലേഖനം ചോദിച്ചുവെക്കുന്നുണ്ട്.
മുസ്ലിം സംഘടനകളുടെ യോഗത്തിലുണ്ടായ തീരുമാനം ആശങ്കയുണ്ടാക്കുന്നതാണെന്നും റിസോര്‍ട്ട് ഉടമകളും മാഫിയകളുമാണ് വഖഫ് സ്വത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതെന്നും എസ് വൈ എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനത്തില്‍ പറയുന്നു.
ഇങ്ങനെയെല്ലാമിരിക്കെ മുനമ്പത്തെ കുടികിടപ്പുകാര്‍ നിരപരാധികളാണെന്നും അവര്‍ക്ക് നീതി ലഭിക്കുക തന്നെ വേണമെന്നും ലേഖകന്‍ പറഞ്ഞുവെക്കുന്നുണ്ട്. സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിന് പിന്നാലെയാണ് മുനമ്പത്ത് അവകാശവാദവുമായി സുപ്രഭാതത്തിലെ ലേഖനം എത്തുന്നത്.