വോട്ടര്‍പട്ടിക ക്രമക്കേടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം വാദങ്ങള്‍ മാറ്റിപ്പറയുകയാണെന്നും സത്യാവസ്ഥ ബോധിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി. സരിന്‍.
ആരോപണം നേരിടുന്ന തന്റെ വീടിന് മുന്നില്‍ നിന്നും വൈകിട്ട് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘അവര്‍ എന്തായാലും മാറി മാറി പറയുന്ന സ്ഥിതിക്ക് ജനങ്ങള്‍ക്ക് നിജസ്ഥിതി മനസിലാക്കാന്‍ വൈകിട്ട് നാലിന് എന്റെ പേരിലുള്ള വീടിന് മുന്നില്‍ വെച്ച് പത്രസമ്മേളനം നടത്തുകയാണ്.
എല്ലാം ജനങ്ങള്‍ അറിയണമല്ലോ. മാറി മാറി പറയുന്നവരും പറഞ്ഞാല്‍ മനസിലാവുന്ന ജനങ്ങളുമുള്ള സ്ഥിതിക്ക് ജനങ്ങള്‍ തീരുമാനിക്കട്ടെ. ഏതായാലും രണ്ട് മുന്നണിയും നമ്മള്‍ക്കെതിരെ തിരിയാന്‍ തുടങ്ങിയ സാഹചര്യത്തില്‍ സത്യം ജനങ്ങളെ ബോധിപ്പിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.
നമ്മളെ അവര്‍ക്ക് ഒത്ത എതിരാളിയായോ തോല്‍പ്പിക്കേണ്ട ആളായോ ഒക്കെ തോന്നുന്നുണ്ടല്ലോ,. വ്യാജ പ്രചാരണം നടത്തി കീഴ്‌പ്പെടുത്താമെന്ന് കരുതുന്നവര്‍ക്ക് മുന്നിലെത്തി സത്യം വിളിച്ചുപറയുകയാണ്.’ പി. സരിന്‍ പറഞ്ഞു.