കേരളം രാജ്യത്തിന്റെ ഭൂപടത്തിലില്ല എന്നതുപോലെയാണ് കേന്ദ്രത്തിന്റെ പെരുമാറ്റം; വി.ഡി. സതീശൻ

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് പണം ചോദിച്ചത് കെ. സുരേന്ദ്രനോടോ ബി.ജെ.പിയോടോ അല്ല, കേന്ദ്ര സർക്കാറിനോടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.നമ്മുടെ സംസ്ഥാനം രാജ്യത്തിന്റെ ഭൂപടത്തിലില്ല എന്നതുപോലെയാണ് കേന്ദ്രത്തിന്റെ പെരുമാറ്റം. ഇതിനെതിരെ യു.ഡി.എഫ് എം.പിമാർ പാർലമെന്റില്‍ പ്രതിഷേധിക്കും. ഇത് ആരുടെയും പോക്കറ്റില്‍നിന്ന് എടുത്തുനല്‍കുന്നതല്ല. പ്രത്യേക സഹായമാണ് കേരളത്തിനു വേണ്ടതെന്നും അവഗണിക്കുന്നതിലൂടെ കേന്ദ്രത്തിന്റെ തനിനിറമാണ് തുറന്നു കാണിക്കുന്നതെന്നും സതീശൻ പാലക്കാട്ട് പറഞ്ഞു.

വയനാടിനോടുള്ള കേന്ദ്ര ഗവണ്മെന്റിന്റെ അവഗണന കേരളത്തോടുള്ള അവഗണനയാണ്. പുനരധിവാസം നടത്താനിരിക്കെ പ്രധാനമന്ത്രിയുടെ സന്ദർശനമുണ്ടായിട്ടും കേന്ദ്രം പഠനം നടത്തിയിട്ടും ഇതുവരെ ഒരു രൂപ പോലും കേരളത്തിന് നല്‍കിയിട്ടില്ല. ബി.ജെ.പി സർക്കാർ കേരളത്തിനെതിരെ കാണിക്കുന്ന അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. നമ്മുടെ സംസ്ഥാനം രാജ്യത്തിന്റെ ഭൂപടത്തിലില്ല എന്നതുപോലെയാണ് കേന്ദ്രത്തിന്റെ പെരുമാറ്റം. ഇതിനെതിരെ യു.ഡി.എഫ് എം.പിമാർ പാർലമെന്റില്‍ പ്രതിഷേധിക്കും.

ഇത് ആരുടെയും പോക്കറ്റില്‍നിന്ന് എടുത്തുനല്‍കുന്നതല്ല. പ്രത്യേക സഹായമാണ് കേരളത്തിനു വേണ്ടത്. മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം കൊടുത്തിട്ടുണ്ട്. കേന്ദ്രത്തിന്റെ തനിനിറമാണ് തുറന്നു കാണിക്കുന്നത്. തെരഞ്ഞെടുപ്പു വരെ ഒന്നും മിണ്ടിയിട്ടില്ല. അതിനു ശേഷമാണ് അവർ ഇത്തരത്തില്‍ പ്രതികരിക്കുന്നത്. കണക്കുകള്‍ ശരിയല്ലെന്ന് പറയേണ്ടത് കെ. സുരേന്ദ്രനല്ലല്ലോ. സുരേന്ദ്രനോടോ കേരളത്തിലെ ബി.ജെ.പിയോടോ അല്ലല്ലോ നമ്മള്‍ പണം ചോദിച്ചത്. കേന്ദ്രം പറയട്ടെ കണക്ക് ശരിയല്ലെന്ന്” -സതീശൻ പറഞ്ഞു.

പാലക്കാട് ഇരട്ട വോട്ട് വിവാദത്തില്‍ നിയമനടപടി എന്ന് പറഞ്ഞ് തന്നെ വിരട്ടേണ്ടെന്ന് ഇടത് സ്ഥാനാർഥി പി. സരിനുള്ള മറുപടി പ്രതികരണത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു. മൂന്ന് മാസം മുമ്ബ് വാടക വീട് എടുത്ത് സരിൻ വോട്ട് ചേർത്തു. പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറി ഒരു പണിയും എടുക്കാത്ത ആളാണ്. അതാണ് ഇപ്പോള്‍ ബഹളം വെക്കുന്നത്.മന്ത്രി, അളിയൻ, ജില്ലാ സെക്രട്ടറി എന്നിവർ ചേർന്നുള്ള ലോബിയാണ് പാലക്കാട് സി.പി.എമ്മിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

spot_img

Related articles

കേരള ഹൈക്കോടതിയിൽ ബോംബ് ഭീഷണി സന്ദേശം

ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് ഇമെയിലിൽ ബോംബ് ഭീഷണി സന്ദേശമെത്തിയത്....

അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ നിയമനം

അഴിക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ് അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ എന്നീ ഒഴിവുകളിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിരമിച്ച...

കുട്ടികളുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണം : ഡോ. ആർ ബിന്ദു

കുട്ടികളുടെ ഊർജത്തെ ശരിയായ ദിശയിലേക്ക് വഴി തിരിച്ചു വിടാൻ കഴിയണമെന്നും അതിനായി അവരുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ...

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ.കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ...