ലോകായുക്ത ദിനാഘോഷം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഈ വർഷത്തെ ലോകായുക്ത ദിനാഘോഷം നവംബർ 16 വൈകിട്ട് 4 ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലോകയുക്ത ജസ്റ്റിസ് എൻ അനിൽകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നിയമ മന്ത്രി പി രാജീവ് വിശിഷ്ടാതിഥി ആയിരിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യ പ്രഭാഷണം നടത്തും.  അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്, ലോകായുക്ത സ്പെഷ്യൽ അറ്റോർണിയും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായ ടി എ ഷാജി,  കേരള ലോകയുക്ത അഡ്വക്കേറ്റ് ഫോറം പ്രസിഡന്റ് അഡ്വ എൻ എസ് ലാൽ, സെക്രട്ടറി അഡ്വ ബാബു പി പോത്തൻകോട്,  ട്രിവാൻഡ്രം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ എസ് എസ് ബാലു എന്നിവർ പങ്കെടുക്കും. ലോകായുക്ത ദിനാഘോഷത്തോടനുബന്ധിച്ച് രാവിലെ നിയമ വിദ്യാർഥികൾക്കായി മൂട്ട്കോർട്ട് മത്സരം നടക്കും.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...