അധ്യാപകർക്ക് കൗൺസിലർ ടീച്ചറോട് വിരോധം, കലി തീർത്തത് കുട്ടിയെ കൊണ്ട് വ്യാജപോക്സോ പരാതി നൽകി, പ്രതിക്ക് ശിക്ഷ

വനിതാ കൗൺസിലർ ലൈംഗികമായി പെരുമാറിയെന്ന വ്യാജ പരാതി ഒൻപതാം ക്ലാസ്സുകാരനെ ഭീക്ഷണിപ്പെടുത്തി എഴുതി വാങ്ങിയ ചൈൽഡ് ലൈലൻ പ്രവർത്തകന് അഞ്ചര വർഷം കഠിന തടവും 1,36,000 പിഴയും ശിക്ഷ വിധിച്ച് കോടതി. മൂന്നാർ സ്വദേശി ജോൺ എസ് എഡ്വിനെയാണ് ഇടുക്കി അതിവേഗ കോടതി ശിക്ഷിച്ചത്. സ്കൂളിലെ മറ്റ് ടീച്ചർമാർക്ക് കൗൺസിലറോടുള്ള വിരോധം നിമിത്തമാണ് വ്യാജ പരാതി എഴുതി വാങ്ങിയത്. പൊലീസ് കുട്ടിയുടെ മൊഴി എടുത്തതോടെയാണ് സംഭവം വ്യാജമാണെന്ന് കണ്ടെത്തിയത്.- Advertisement -2020 ലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിലെ മറ്റ് ടീച്ചർമാർ കൗൺസിലർ ടീച്ചറിനോടുള്ള വിരോധം മൂലം പ്രതിയെ കൊണ്ട് ഇത്തരം ഒരു വ്യാജ പരാതി കുട്ടിയെ ഭീക്ഷണിപ്പെടുത്തി എഴുതി വാങ്ങുകയായിരുന്നു. പിന്നീട് ഇയാൾ ഈ പരാതി ഉൾപ്പെടെ പൊലീസിന് കൈമാറുകയായിരുന്നു. പിന്നീട് കുട്ടിയെ കണ്ടു പൊലീസ് മൊഴി എടുക്കുന്ന സമയമാണ് കേസിന്റെ ചുരുൾ അഴിയുന്നത്. പ്രതി തന്നെ അടച്ചിട്ട മുറിയിൽ തനിച്ചിരുത്തി ഭീക്ഷണിപ്പെടുത്തിയാണ് പരാതി എഴുതി വാങ്ങിയതെന്ന് കുട്ടി മൊഴി നൽകി. പിന്നീടാണ് ചൈൽഡ് ലൈൻ പ്രവർത്തകനെ പ്രതിയാക്കി മൂന്നാർ പൊലീസ് പോക്സോ നിയമം, ജ്യൂവനൈൽ ജസ്റ്റിസ് ആക്ട്, ഇന്ത്യൻ പീനൽ കോഡ് തുടങ്ങി വിവിധ വകുപ്പുകളിൽ കേസ് എടുത്തത്. 17 സാക്ഷികളെയും 23 പ്രമാണങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. സംഭവത്തിന്‌ ശേഷം പിന്നീട് കൗൺസലിംഗ് ടീച്ചർ ആത്മഹത്യ ചെയ്ത സാഹചര്യവുമുണ്ടായി.

Leave a Reply

spot_img

Related articles

സഹകരണ സ്ഥാപനങ്ങൾ സാധാരണക്കാരുടെ അഭയ കേന്ദ്രം: മന്ത്രി എം ലിജു

സാധാരണക്കാരുടെ അഭയ കേന്ദ്രങ്ങളാണ് സഹകരണ സ്ഥാപനങ്ങളെന്നും അവയുടെ കാലോചിതമായ പരിഷ്കാരത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എക്‌സൈസ്-സഹകരണ വകുപ്പ് മന്ത്രി എം ലിജു. കായംകുളം എസ് എൻ...

നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ സെപ്റ്റംബർ 30-ന് അവസാനിക്കും

ഒന്നാം വിള വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയുമായി ബന്ധപ്പെട്ട് 2026 ആഗസ്റ്റ് 15 ന് ആരംഭിച്ച കർഷക രജിസ്ട്രേഷൻ സെപ്റ്റംബർ 30-ന് അവസാനിക്കും.2026 ഡിസംബർ...

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 18 മുതല്‍ മണ്ണാര്‍ക്കാട്ട്; പഠനം പോലെ പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍

സ്‌കൂൾ വിദ്യാഭ്യാസത്തിൽ പാഠ്യേതര വിഷയങ്ങൾക്കും പഠന വിഷയങ്ങൾ പോലെ പ്രാധാന്യം നൽകണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍.പഠനത്തെപ്പോലെ പ്രധാനപ്പെട്ടതാണ് പാഠ്യേതര വിഷയങ്ങളും....

വീടുവിട്ടിറങ്ങി കേരളത്തിലെത്തിയ ബംഗാളി ബാലനെ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക് കൈമാറി

വീട്ടില്‍ പഠിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളോട് പിണങ്ങി ബംഗാളില്‍ നിന്ന് കേരളത്തിലെത്തിയ 14-കാരനെ മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക്...