തിരുവനന്തപുരം: സ്പെഷ്യൽ സമ്മറി റിവിഷന്റെ ഭാഗമായി യോഗ്യരായ എല്ലാ പൗരന്മാരെയും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി സ്പെഷ്യൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. നവംബർ 16, 17, 24 ദിവസങ്ങളിലാണ് ക്യാമ്പയിൻ. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളിലും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. 17 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.