വനിതാ ശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിച്ചുവരുന്ന തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഏഴ് വർഷത്തിലധികം കാലപ്പഴക്കമില്ലാത്തതും ടാക്‌സി പെർമിറ്റുള്ളതും 1200 സി സിയോ അതിനു മുകളിലോ ഉളള ഒരു കാർ/ജീപ്പ്, ഒരു വർഷത്തേക്ക് പ്രതിമാസവാടകയ്ക്ക് നൽകുന്നതിന് താൽപ്പര്യമുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ചുവടെ കൊടുത്തിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി മത്സര സ്വഭാവമുള്ള മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ ലഭിക്കും. പ്രതിമാസ വാടക (അടങ്കൽ തുക) 30,000 രൂപ. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടണം. ടെണ്ടർ ഫോം വിൽപ്പന അവസാനിക്കുന്ന തീയതി നവംബർ 25 ഉച്ചയ്ക്ക് 12.30. നവംബർ 25ന് വൈകിട്ട് 3 ന് ടെണ്ടർ തുറക്കും. ഫോൺ: 0471-2969101.