ഗാന്ധിജിയുടെ പാദസ്പർശമേറ്റ ഓർമകളിൽ ഇലന്തൂർ എന്ന കൊച്ചു ഗ്രാമം1937 ജനുവരി 20 ൽ ഗാന്ധിജിയുടെ സന്ദർശനവും തുടർന്ന് സ്ഥാപിച്ച ഖാദി സൊസൈറ്റിയും ഈ നാടിൻ്റെ മുഖമുദ്രയാണ്സ്വാതന്ത്ര്യ സമരത്തിന്റെ ചൂട് നാടിനു പകർന്നു നൽകിയ കെ.കുമാർ എന്ന കുമാർജിയുടെ ക്ഷണപ്രകാരമാണു ഗാന്ധിജി ഇലന്തൂർ സന്ദർശിച്ചത്.മധ്യതിരുവിതാംകൂറിനു സ്വാതന്ത്ര്യ സമരത്തിനു വീര്യം പകരുന്നതായിരുന്നു മഹാത്മജിയുടെ സന്ദർശനം. ഇപ്പോൾ ഇലന്തൂർ പഞ്ചായത്ത് ഓഫിസ് കെട്ടിടം സ്ഥിതി ചെയ്യുന്ന പെരുവേലിൽ പുരയിടമായിരുന്നു ഗാന്ധിജി പങ്കെടുത്ത വേദി. അന്ന് ഗാന്ധിജിയെ നേരിൽ കാണാനും വാക്കുകൾ കേൾക്കാനും നാട് ഒന്നാകെ എത്തിയിരുന്നുഗാന്ധിജി നടത്തിയ പ്രസംഗം ഇലന്തൂരിലെയും സമീപ പ്രദേശങ്ങളിലെയും ഒട്ടേറെപ്പേരെ സ്വാതന്ത്ര്യസമര പോരാട്ടത്തിലേക്ക് നയിച്ചു വിദേശികളെ തുരത്താൻ ഖാദി പ്രോത്സാഹിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനമാണ് ഇലന്തൂരിൽ ഖാദി പ്രസ്ഥാനത്തിനു തുടക്കമിട്ടത്. അദ്ദേഹത്തിൻ്റെപ്രസംഗത്തിൽ ആകൃഷ്ടനായ ഖദർദാസ് ഗോപാലപിള്ളയാണ് 1941 ഒക്ടോബർ 2ന് ഇലന്തൂരിൽ മഹാത്മാ ഖാദി ആശ്രമം സ്ഥാപിച്ചത്ഖാദി ആശ്രമം പിന്നീട് സൊസൈറ്റിയായി, കാലക്രമേണ സർക്കാരിനു കൈമാറി. നിലവിൽ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ജില്ലാ ഓഫിസ് ഇവിടെയാണു പ്രവർത്തിക്കുന്നത്