‘മോദിയുടെ ആശയങ്ങളാണ് ശരിയെന്ന തിരിച്ചറിവുണ്ടായി’ ; കൈലാഷ് ഗെഹലോട്ട് ബിജെപിയില്‍ ചേര്‍ന്നു

രാജിവച്ച ഡല്‍ഹി മന്ത്രി കൈലാഷ് ഗെഹലോട്ട് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്തെ ചടങ്ങില്‍ കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അംഗത്വം നല്‍കി സ്വീകരിച്ചു. പ്രധാനമന്ത്രി മോദിയുടെ ആശയങ്ങളാണ് ശരിയെന്ന തിരിച്ചറിവുണ്ടായെന്ന് കൈലാഷ് ഗെഹലോട്ട് പ്രതികരിച്ചു.ആം ആദ്മി സ്ഥാപക നേതാക്കളില്‍ ഒരാളായ കൈലാഷ് ഗെഹലോട്ട് ഇന്നലെയാണ് മന്ത്രിസ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവച്ചുകൊണ്ടുള്ള കത്ത് അരവിന്ദ് കെജ്‌രിവാളിന് നല്‍കിയത്. തൊട്ട് പിന്നാലെ കൈലാഷ് ഗെഹലോട്ട് രാഷ്ട്രീയ കളം മാറ്റി ചവിട്ടി. ബിജെപിയിലേക്കുള്ള കൈലാഷ് ഗെഹലോട്ടിന്റെ പ്രവേശനത്തിന് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ നേതൃത്വം നല്‍കി. ബിജെപി ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദര്‍ സച്ച്‌ദേവയും ചേര്‍ന്ന് പാര്‍ട്ടിലേക്ക് സ്വീകരിച്ചു. ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ത്താണ് ഇപ്പോള്‍ ആംആദ്മി പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപിയിലെത്തിയ കൈലാഷ് ഗെഹലോട്ട് പറഞ്ഞു.

Leave a Reply

spot_img

Related articles

എ ആര്‍ റഹ്‌മാന്റെ മകനും ഗായകനുമായ എ ആര്‍ അമീന് വാഹനാപകടത്തില്‍ പരിക്ക്

സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മകനും ഗായകനുമായ എ ആര്‍ അമീന് വാഹനാപകടത്തില്‍ പരിക്ക് .ചെന്നൈ ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്‌ലൈഓവറിന് സമീപം...

കാറിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിജി മെഡിക്കല്‍ വിദ്യാർഥിനി മരിച്ചു

ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയില്‍ കാറിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിജി മെഡിക്കല്‍ വിദ്യാർഥിനി മരിച്ചു.രാജമുണ്ട്രിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ പിജി വിദ്യാർഥിനി ഡോ. പ്രിയങ്ക (29) ആണ്...

പ്രതിരോധ വിവരങ്ങൾ ചോർത്തി: വ്യോമസേന വിങ് കമാൻഡർ ഡൽഹിയിൽ അറസ്റ്റിൽ

പ്രതിരോധ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ വ്യോമസേനയിലെ വിങ് കമാൻഡറെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക രഹസ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഉദ്യോഗസ്ഥനെതിരെ...

കര്‍ണാടകയില്‍ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു

കര്‍ണാടകയില്‍ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു.കോഴിക്കോട് നിന്ന് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 20 ഓളം...