സാന്റിയാഗോ മാർട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും ED റെയ്ഡ്

സാന്റിയാഗോ മാർട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കണക്കിൽപ്പെടാത്ത 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി. രണ്ട് ദിവസം മുൻപ് നടന്ന റെയ്ഡിന്റെ വിവരങ്ങളാണ് ഇപ്പോൾ‌ പുറത്തുവന്നത്. ഡിജിറ്റൽ ഉപകരണങ്ങളും നിർണായക രേഖകളും റെയ്ഡിൽ പിടിച്ചെടുത്തു. തമിഴ്നാട്ടിൽ പത്തിലധികം ഇടങ്ങളിൽ റെയ്ഡ് നടന്നു.ആറ് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. മുംബൈ, ദുബായ്, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിൽ വൻ നിക്ഷേപത്തിന്റെ രേഖകൾ കിട്ടി. 6.42 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു. മാർട്ടിന്റെ ഫ്യൂച്ചർ ഗെയിംസ് കമ്പനി നിയമവിരുദ്ധ ഇടപാടുകൾ നടത്തി. വ്യാജ ലോട്ടറി ടിക്കറ്റുകൾ വ്യാപകമായി വിറ്റഴിച്ചതായി കണ്ടെത്തി. ലോട്ടറി വിപണി നിയമവിരുദ്ധ ഇടപാടുകളിലൂടെ പിടിച്ചെടുക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തൽ.മാർട്ടിന്റെ മരുമകൻ ആധവ് അർജുന്റെ ഫ്ലാറ്റിലും റെയിഡ് നടത്തിയിരുന്നു. നേരത്തെ ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉയർന്നു കേട്ടിരുന്ന കമ്പനിയുടെ പേരാണ് മാർട്ടിന്റെ ഫ്യൂച്ചർ ഗെയിംസ്. വൻ തപക സമ്മാനം നേടിയ ടിക്കറ്റുകൾ വാങ്ങിക്കൂട്ടി കള്ളപ്പണം വെളുപ്പിച്ചു. ഇതുവഴി ഖജനാവിന് വൻ നഷ്ടമുണ്ടാക്കിയെന്ന് റിപ്പോർട്ട്. രണ്ട് വർഷം മുൻപ് നടത്തിയ റെയ്ഡിൽ 450 കോടിയുടെ സ്വത്ത് കണ്ട് കെട്ടിയിരുന്നു.

Leave a Reply

spot_img

Related articles

എ ആര്‍ റഹ്‌മാന്റെ മകനും ഗായകനുമായ എ ആര്‍ അമീന് വാഹനാപകടത്തില്‍ പരിക്ക്

സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മകനും ഗായകനുമായ എ ആര്‍ അമീന് വാഹനാപകടത്തില്‍ പരിക്ക് .ചെന്നൈ ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്‌ലൈഓവറിന് സമീപം...

കാറിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിജി മെഡിക്കല്‍ വിദ്യാർഥിനി മരിച്ചു

ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയില്‍ കാറിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിജി മെഡിക്കല്‍ വിദ്യാർഥിനി മരിച്ചു.രാജമുണ്ട്രിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ പിജി വിദ്യാർഥിനി ഡോ. പ്രിയങ്ക (29) ആണ്...

പ്രതിരോധ വിവരങ്ങൾ ചോർത്തി: വ്യോമസേന വിങ് കമാൻഡർ ഡൽഹിയിൽ അറസ്റ്റിൽ

പ്രതിരോധ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ വ്യോമസേനയിലെ വിങ് കമാൻഡറെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക രഹസ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഉദ്യോഗസ്ഥനെതിരെ...

കര്‍ണാടകയില്‍ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു

കര്‍ണാടകയില്‍ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു.കോഴിക്കോട് നിന്ന് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 20 ഓളം...