സന്ദീപ് വാര്യർക്കെതിരെ സിപിഐഎം പരസ്യം വന്നതില്‍ പ്രതികരണവുമായി എ കെ ബാലൻ

സിറാജ്, സുപ്രഭാതം പത്രങ്ങളില്‍ സന്ദീപ് വാര്യർക്കെതിരായ സിപിഐഎം പരസ്യം വന്നതില്‍ പ്രതികരണവുമായി എ കെ ബാലൻ. മറ്റ് പല പത്രങ്ങളിലും പരസ്യം വന്നിരുന്നുവെന്നും അവയെല്ലാം മുസ്ലിം പത്രങ്ങളാണോ എന്നൊന്നും തനിക്ക് അറിയില്ലെന്നുമായിരുന്നു എ കെ ബാലന്റെ പ്രതികരണം.

സന്ദീപ് വാര്യർക്കെതിരായ ആക്രമണം തുടരുക തന്നെയാണ് എ കെ ബാലൻ ചെയ്തത്. സന്ദീപ് ഇതുവരെ ആർഎസ്‌എസ് ബന്ധം വിച്ഛേദിച്ചിട്ടില്ല. കോണ്‍ഗ്രസിലേക്ക് ഒരാള്‍ വന്നാല്‍ ലീഗ് നേതാക്കളുടെ കയ്യും കാലും ആണോ പിടിക്കേണ്ടത്? പച്ച കേക്ക് നല്‍കി ലീഗ് നേതാക്കള്‍ സ്വീകരിച്ചതിന്റെ ഔചിത്യം എന്താണെന്നും സംഘപരിവാർ ആശയം തെറ്റാണെന്ന് ഇതുവരെ പറയാതെ സന്ദീപിലൂടെ എസ്ഡിപിഐ- ആർഎസ്‌എസ്- കോണ്‍ഗ്രസ്- ലീഗ് കൂട്ടുകെട്ടിന്റെ നാറിയ രംഗമാണ് കാണുന്നതെന്നും ബാലൻ വിമർശിച്ചു.

Leave a Reply

spot_img

Related articles

സഹകരണ സ്ഥാപനങ്ങൾ സാധാരണക്കാരുടെ അഭയ കേന്ദ്രം: മന്ത്രി എം ലിജു

സാധാരണക്കാരുടെ അഭയ കേന്ദ്രങ്ങളാണ് സഹകരണ സ്ഥാപനങ്ങളെന്നും അവയുടെ കാലോചിതമായ പരിഷ്കാരത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എക്‌സൈസ്-സഹകരണ വകുപ്പ് മന്ത്രി എം ലിജു. കായംകുളം എസ് എൻ...

നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ സെപ്റ്റംബർ 30-ന് അവസാനിക്കും

ഒന്നാം വിള വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയുമായി ബന്ധപ്പെട്ട് 2026 ആഗസ്റ്റ് 15 ന് ആരംഭിച്ച കർഷക രജിസ്ട്രേഷൻ സെപ്റ്റംബർ 30-ന് അവസാനിക്കും.2026 ഡിസംബർ...

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 18 മുതല്‍ മണ്ണാര്‍ക്കാട്ട്; പഠനം പോലെ പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍

സ്‌കൂൾ വിദ്യാഭ്യാസത്തിൽ പാഠ്യേതര വിഷയങ്ങൾക്കും പഠന വിഷയങ്ങൾ പോലെ പ്രാധാന്യം നൽകണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍.പഠനത്തെപ്പോലെ പ്രധാനപ്പെട്ടതാണ് പാഠ്യേതര വിഷയങ്ങളും....

വീടുവിട്ടിറങ്ങി കേരളത്തിലെത്തിയ ബംഗാളി ബാലനെ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക് കൈമാറി

വീട്ടില്‍ പഠിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളോട് പിണങ്ങി ബംഗാളില്‍ നിന്ന് കേരളത്തിലെത്തിയ 14-കാരനെ മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക്...