ആലപ്പുഴ മണ്ണഞ്ചേരിയിലെ മോഷണ കേസിലെ ഒന്നാം പ്രതി സന്തോഷ് സെൽവനെ അഞ്ചുദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. ആലപ്പുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ട് ആണ് സന്തോഷ് സെൽവനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.മണ്ണഞ്ചേരി പോലീസ് ആണ് കേസ് ചാർജ് ചെയ്തത്.ഇയാളെ തേനിയിൽ എത്തിച്ച് തെളിവെടുക്കും. സന്തോഷിന്റെ കൂട്ടാളികളെ ഉൾപ്പെടെ കണ്ടെത്താനുണ്ട്.