ഒരു നാട് ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണെന്നും രണ്ട് പഞ്ചായത്തുകളിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നതെന്നും മുരളീധരന്‍ പറഞ്ഞു. വൈകാരികമായി സംസാരിക്കുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വയനാടിനുള്ള കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് നാട് മുഴുവന്‍ ഒലിച്ചുപോയി എന്നൊന്നും പറയരുതെന്ന് മുരളീധരന്‍ പറഞ്ഞത്.214 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചിരിക്കുന്നത്. 788 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്‍റെ കൈയിലിരിക്കുകയാണ്. ഇപ്പോഴും മുഖ്യമന്ത്രി കടലാസ് കൈയില്‍ വച്ചോണ്ടിരിക്കുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.